BREAKING NEWSKERALALATESTNEWS

സംസ്ഥാനത്ത് 449 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളിൽ 140 പേർ വിദേശത്ത് നിന്നും 64 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും 144 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേർക്ക് ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വിദേശത്ത് നിന്ന് എത്തിയ 140 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 64 പേര്‍ക്കും രോഗബാധ ഉണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം ബാധിച്ച 18 പേരുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആലപ്പുഴയില്‍ 77 ഐടിബിപി ജവാന്മാര്‍ക്ക് രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ 74 വയസ്സുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയിലെ 64 വയസ്സുള്ള അയിഷ എന്നിവരാണ് മരിച്ചത്

Tags

Related Articles

Back to top button
Close
Close