TECHMOBILE

കൊറോണ വാക്‌സിന്‍ കുത്തിവയ്പ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സഹായവുമായി മാപ് മൈ ഇന്ത്യ

കൊച്ചി : രാജ്യത്തെമ്പാടുമുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ വഴികാട്ടിയായി മാപ് മൈ ഇന്ത്യ. ജനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം നല്‍കാനും പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും, കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക, കൊറോണ വാക്‌സിനേഷന്‍ പോര്‍ട്ടലായ cowin.gov-.in ല്‍ ഇത് സംയോജിപ്പിച്ചിട്ടുണ്ട്.
മാപ് മൈ ഇന്ത്യ മാപ്‌സ് ആപ്ലിക്കേഷനോ വെബ്‌സൈറ്റോ ഉപയോഗിച്ച്, ജനങ്ങള്‍ക്ക് ഇന്ത്യയിലെ ഏതു നഗരത്തിലും പട്ടണത്തിലും ഗ്രാമത്തിലും ഉള്ള വാക്‌സിനേഷന്‍ കുത്തിവയ്പ് കേന്ദ്രങ്ങള്‍ അനായാസം കണ്ടുപിടിക്കാം.
mapmyindia.com/m-ve ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡു ചെയ്യുകയോ map.mapmyinidia.com, cowin.gov.in എന്നിവ സന്ദര്‍ശിച്ചോ അടുത്തുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കണ്ടെത്താം. വിലാസമോ, താമസിക്കുന്ന സ്ഥലത്തിന്റെ പേരോ, പിന്‍കോഡോ നല്‍കിയാല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എളുപ്പം കണ്ടെത്താം.
Get Directions ക്ലിക്ക് ചെയ്താല്‍ കുത്തിവയ്പു കേന്ദ്രത്തിലേയ്ക്കുള്ള കൃത്യമായ ദിശ അറിയാം. ഗതാഗതകുരുക്കും അറിയാന്‍ കഴിയും.
കോവിഡ്19ന് എതിരായ പോരാട്ടത്തില്‍ ജനങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുകയാണ് മാപ് മൈ ഇന്ത്യ എന്ന്, മാപ് മൈ ഇന്ത്യ സിഇഒ രോഹന്‍ വര്‍മ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker