BREAKING NEWSKERALA

‘സാലറി കട്ട്’ ല്‍ സിപിഐ സംഘടനയ്ക്കും മുറുമുറുപ്പ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ സിപിഐ സര്‍വീസ് സംഘടന. ഓര്‍ഡിനന്‍സിലൂടെ ശമ്പളം മാറ്റിവെക്കുന്നത് ശരിയല്ലെന്ന് ജോയിന്റ് കൗണ്‍സില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും ആറുമാസംകൂടി പിടിക്കുന്നതിനെതിരെയാണ് ജോയിന്റ് കൗണ്‍സില്‍ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിലപാടെടുത്തത്.
ഒരു ഓര്‍ഡിനന്‍സിലുടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഇടതുപക്ഷ സര്‍ക്കാരിന് ഭൂഷണമല്ല. യാത്രാ ചെലവുകളും മറ്റും വലിയതോതില്‍ ഉയര്‍ന്നതിനാല്‍ ജീവിതചെലവ് ഉയര്‍ന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശമ്പളം പിടിക്കുന്നത് ശരിയല്ല. സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ജീവനക്കാരുമായി തുറന്ന ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാകണം.
സാമ്പത്തിക സ്ഥിതി മോശമാണെങ്കില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button