BREAKING NEWSKERALA

സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസായിട്ടില്ല: കാനം

തിരുവനന്തപുരം: സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ആയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണ്. കോട്ടയം ജില്ലയില്‍ കേരളാ കോണ്‍ഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. എല്‍ഡിഎഫിലെ രണ്ടാമത്തെ കക്ഷി സിപിഐ ആണ്. ഏത് മുന്നണിയിലും അഭിപ്രായവ്യത്യസങ്ങളുണ്ടാകും. അങ്ങനെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച ചെയ്താണ് തീരുമാനം സ്വീകരിക്കുക. വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്തും കഴിവുമുള്ള പ്രസ്ഥാനമാണ് എല്‍ഡിഎഫ്. ഒറ്റക്കെട്ടായി ആ വെല്ലുവിളികളെ നേരിടാന്‍ തയ്യാറെടുത്താണ് എല്‍ഡിഎഫ്. മുന്നോട്ടുപോകുന്നതെന്നും കാനം പറഞ്ഞു.
എല്‍ഡിഎഫിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിയോ എന്ന കാര്യത്തില്‍ വിധി എഴുതേണ്ടത് മാധ്യമങ്ങളല്ല. ജനങ്ങളാണ് അത് ചെയ്യേണ്ടത്. കേന്ദ്ര ഏജന്‍സികെള്‍ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണത്തലവന്‍ എന്ന നിലയിലാണ്. സ്വര്‍ണക്കടത്ത് കേസുമായി സര്‍ക്കാരിന് ബന്ധമുണ്ടെന്ന രീതിയില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. കുറ്റവാളികളെ ശിക്ഷിക്കപ്പെട്ടെ. അതിന് ആരും എതിരല്ല. മാധ്യമങ്ങള്‍ പറയുന്നത് മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും കോട്ടയത്ത് നടന്ന സിപിഐ ജില്ല എക്‌സിക്യൂട്ടീവില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കാനം പറഞ്ഞു.
കോട്ടയത്ത് സീറ്റ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് കാനം പ്രതികരണം നടത്തിയത്. ജില്ലാ പഞ്ചായത്തില്‍ സിപിഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ജോസ് കെ മാണി വിഭാഗത്തിന് നല്‍കണമെന്ന നിര്‍ദേശമാണ് സിപിഎം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശത്തെ തള്ളുന്ന നിലപാടാണ് സിപിഐയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker