തിരുവനന്തപുരം: വനിത പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സികെ കൃഷ്ണന് കുട്ടിയ്ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തു. ജില്ലാ എക്സിക്യൂട്ടിവില്‍ നിന്നും ഇദ്ദേഹത്തെ തരംതാഴ്ത്തി.
ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി.കെ.കൃഷ്ണന് കുട്ടിയെ പുറത്താക്കാനും ജില്ലാ എക്സിക്യൂട്ടീവ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ആഗസ്റ്റിലാണ് മഹിളസംഘം പ്രവര്‍ത്തകയായ വീട്ടമ്മ കൃഷ്ണന് കുട്ടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പരാതി നല്‍കിയത്. ഫോണില്‍ വിളിച്ച് നിരന്തരം ശല്ല്യപ്പെടുത്തുന്നുവെന്നും ഹോട്ടല്‍ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. സംഭവം പുറത്തറിയുകയും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെ പാര്‍ട്ടി കൃഷ്ണന് കുട്ടിക്കെതിരെ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.
****