BREAKINGKERALA

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ഭരണവിരുദ്ധ വികാരം കാരണമായി; ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ട് ചോര്‍ന്നെന്ന് സിപിഐ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളില്‍ വലിയ ചോര്‍ച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകള്‍ നഷ്ടമായി. നായര്‍ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്. സാമുദായിക ധ്രുവീകരണം തിരിച്ചറിയാനോ പരിഹരിക്കാനോ പാര്‍ട്ടിക്കും മുന്നണിക്കും കഴിഞ്ഞില്ലെന്നും വിലയിരുത്തലുണ്ട്. ഭരണവിരുദ്ധ വികാരം തോല്‍വിക്ക് കാരണമാണെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ അഭിപ്രായം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ ശൈലിയില്‍ അടക്കം കടുത്ത വിമര്‍ശനം ജില്ലാ തല നേതൃയോഗങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിക്കുന്ന തzരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ പരാമര്‍ശിക്കേണ്ടെന്നാണ് സിപിഐ എക്‌സിക്യൂട്ടീവ് തീരുമാനം. ഇന്നും നാളെയും സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമേ സിപിഎമ്മിന് ജയിക്കാനായുള്ളൂ. ആലത്തൂര്‍ ഒഴികെ എല്ലാ സീറ്റുകളിലും തോല്‍വി ഏറ്റുവാങ്ങി.

Related Articles

Back to top button