BREAKING NEWS

കോണ്‍ഗ്രസിന് തിരിച്ചടി, ഇടതിന് നേട്ടം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുന്നുവെന്ന് സൂചനകള്‍ക്കിടെ വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. 33% വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ എന്‍ഡിഎ –130 മഹാസഖ്യം – 103, എല്‍ജെപി 2, മറ്റുള്ളവര്‍ – 8 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകള്‍ ജയിക്കണം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മുന്നേറുകയാണ്. അതേസമയം, ഗ്രാമീണ മേഖലകളില്‍ വോട്ടെണ്ണല്‍ ഇഴയുകയാണ്.
63% അധികം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിച്ചത്. ഉച്ചയ്ക്ക് ഒന്നരവരെ ഒരു കോടിയോളം വോട്ടുകള്‍ മാത്രമേ എണ്ണാന്‍ സാധിച്ചുവുള്ളൂയെന്നും അതിനാല്‍ പൂര്‍ണഫലം രാത്രി വൈകിയേ എത്തുകയുള്ളൂവെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
2015ല്‍ 53 സീറ്റുകളുണ്ടായിരുന്ന ബിജെപി നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണവിരുദ്ധ വികാരം നേരിടുന്ന ജെഡിയു സിറ്റിങ് സീറ്റുകളില്‍പ്പോലും പിന്നിലാണ്. എക്‌സിറ്റ് പോള്‍ പ്രഖ്യാപനങ്ങള്‍ മധുരസ്വപ്നങ്ങള്‍ നെയ്‌തെങ്കിലും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇടതുപാര്‍ട്ടികള്‍ വന്‍ നേട്ടമുണ്ടാക്കി.
നൂറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന മഹാസഖ്യത്തില്‍ എടുത്ത് പറയേണ്ട പ്രകടനമാണ് ഇടത് പാര്‍ട്ടികള്‍ കാഴ്ചവയ്ക്കുന്നത്. സിപിഐഎംഎല്‍, സിപിഎം, സിപിഐ എന്നിവരുള്‍പ്പെടുന്ന ഇടത് പക്ഷത്തിന്റെ മുന്നേറ്റം 20 സീറ്റുകളിലേക്ക് അടുക്കകയാണ്. നിലവില്‍ 19 സീറ്റുകളിലാണ് മൂന്ന് പാര്‍ട്ടികളും ലീഡ് നിലനിര്‍ത്തുന്നത്.
2015 ല്‍ മൂന്ന് പ്രതിനിധികള്‍ മാത്രമായിരുന്നു ബീഹാര്‍ നിയമസഭയില്‍ ഇടത് പക്ഷത്തിന് ഉണ്ടായിരുന്നത്. മുന്ന് പേരും സിപിഐഎംല്‍ പ്രതിനിധികളും. ഇത്തവണ നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ 1419 വരെ പ്രതിനിധികള്‍ ബീഹാറില്‍ നിന്നും ഇടത് പക്ഷത്തിന് ലഭിക്കും.
അജിയോണ്‍, അറാഹ്, അര്‍വാള്‍, ബല്‍റാംപൂര്‍, ബിഭൂതിപൂര്‍, ദരൗഹലി, ദറൗദഹ, ദുംറാവോണ്‍, ഘോസി, കാരക്കാട്ട്, മഞ്ജി, മതിഹാനി, പലിഗഞ്ച്, താരാരി, വരിസ്‌നഗര്‍, സിരാഡെ, ബച്വാര, ബഖ്രി സീറ്റുകളിലാണ് ഇടത് മുന്നേറ്റം. ഇലക്ഷന്‍ കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 12 സീറ്റുകളില്‍ സിപിഐഎംഎല്ലും, സിപിഎം , സിപിഐ പാര്‍ട്ടികള്‍ മൂന്ന് സീറ്റുകളില്‍ വീതവും മുന്നേറുകയാണെന്നാണ് വിവരം. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 16, 3, 3 എന്നിങ്ങനെ സീറ്റുകളിലാണ് ഇടത് മുന്നേറ്റമെന്നും കണക്കുകള്‍ പറയുന്നു.
മഹാസഖ്യത്തിന് കീഴില്‍ 29 സീറ്റുകളിലാണ് മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മത്സരിക്കുന്നത്. 19 സീറ്റുകളില്‍ സിപിഐഎംഎല്ലും, സിപിഐ ആറ്, സിപിഎം നാല് സീറ്റുകളിലും മത്സരിക്കുന്നു.

Related Articles

Back to top button