KERALALATEST

വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം പാര്‍ട്ടിക്കെതിരേ മത്സരത്തിന്

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷ് ബി. ചന്ദ്രന്‍ സ്വതന്ത്രനായി സി.പി.എം. സ്ഥാനാര്‍ഥിക്കെതിരേ മത്സരിക്കും. മുഹമ്മ പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ലതീഷ് പത്രിക നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാലാണ് ഇവിടെ പാര്‍ട്ടി സ്ഥാനാര്‍ഥി. കണ്ണര്‍കാട്ടെ കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ പ്രതിയായിരുന്ന ലതീഷിനെയും മറ്റു നാലുപേരെയും കോടതി വെറുതെവിട്ടിരുന്നു. 2006ല്‍ വി.എസിന് സീറ്റു നിഷേധിച്ചപ്പോള്‍ ഇതിനെതിരേ പ്രകടനംനടത്തി പിണറായി വിജയന്റെ കോലംകത്തിച്ചുവെന്നാരോപിച്ചാണ് ലതീഷിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയത്. പില്‍ക്കാലത്താണ് സ്മാരകം കത്തിച്ച കേസുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചത് ജയലാലിന്റെ നേതൃത്വത്തിലാണ്.

Related Articles

Back to top button