KERALALATEST

സിപിഎം ഭരണ സമിതിയുള്ള സഹകരണബാങ്കും 29 കോടിക്ക് റിസോര്‍ട്ട് വാങ്ങി മുതലാളിയായി

മൂന്നാര്‍: റവന്യൂ റിക്കവറി നടപടികള്‍ നേരിട്ടിരുന്ന മൂന്നാറിലെ റിസോര്‍ട്ട് സിപിഎം നിയന്ത്രണത്തിലുള്ള സര്‍വ്വീസ് സഹകരണ ബാങ്ക് വിലയ്ക്ക് വാങ്ങി. ടീ ആന്റ് യു റിസോര്‍ട്ടാണ് 29.50 കോടി രൂപയ്ക്ക് മൂന്നാര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാങ്ങിയത്. മൂന്നാര്‍ ടൗണില്‍ നിന്നും ടോപ്പ് സ്റ്റേഷനിലേക്ക് പോകുന്ന വഴിക്ക് മര്‍ത്തോമ്മാ പള്ളിക്ക് സമീപമാണ് ഈ റിസോര്‍ട്ട് ഉള്ളത്.
ഒരേക്കര്‍ സ്ഥലവും 35 മുറികളും അടക്കം 35,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന് 31 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് കണക്കാക്കുന്നത്. കോവിഡിനെ തുടര്‍ന്ന് ടൂറിസം മേഖല കടുത്ത പ്രതിസന്ധിയെ നേരിടുമ്പോഴാണ് ഇത്രയും വലിയ നിക്ഷേപം ബാങ്ക് നടത്തിയതെന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.
എന്നാല്‍ ഈ ആരോപണത്തില്‍ കഴമ്പില്ലെന്ന് ബാങ്ക് പ്രസിഡന്റ് കെവി ശശി പറഞ്ഞു. 31 കോടി രൂപയ്ക്ക് ഇത് വാങ്ങാന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി കിട്ടിയിട്ടുണ്ടെന്നും 29 കോടിക്കാണ് ഇത് വാങ്ങിയിരിക്കുന്നത്. ഇതിനേക്കാള്‍ മാര്‍ക്കറ്റ് വാല്യ ഉണ്ടെന്നും ഇതിലൂടെ കുറെ അധികം ആളുകള്‍ക്ക് ജോലി കൊടുക്കാന്‍ കഴിയുമെന്നും ശശി വ്യക്തമാക്കി.
റിസോര്‍ട്ട് വാങ്ങുന്നതിന് അടക്കമുള്ള അനുമതികള്‍ സഹകരണ വകുപ്പില്‍ നിന്ന് അടക്കം നേടിയിട്ടുണ്ടെന്നും കെ.വി ശശി വ്യക്തമാക്കി.

Related Articles

Back to top button