ആലപ്പുഴ: വീട്ടുകാരുടെ എതിര്പ്പുമറികടന്നു വിവാഹിതനായ പേഴ്സണല്‍ സ്റ്റാഫംഗത്തെ പുറത്താക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ മന്ത്രി ജി. സുധാകരനു പാര്‍ട്ടി നിര്‍ദേശം നല്കി. സംഭവം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍.
അമ്പലപ്പുഴയിലെ ഡി.വൈ.എഫ്.ഐ. നേതാവ് ജി. വേണുഗോപാലാണു പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് ഒഴിവാക്കപ്പെട്ടത്. മറ്റൊരു സമുദായത്തില്‍പ്പെട്ട യുവതിയെയാണു വിവാഹം ചെയ്തത്. തുടര്‍ന്നു പെണ്‍വീട്ടുകാര്‍ യുവതിയെ കാണാനില്ലെന്നു കാട്ടി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതു വിവാദമായതിനെത്തുടര്‍ന്നാണു പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് ഇയാളെ ഒഴിവാക്കിയതും പാര്‍ട്ടിയെ അറിയിച്ചതും. എന്നാല്‍, എം.വി. ഗോവിന്ദന്, പി. രാജീവ് എന്നിവരുടെ സാന്നിധ്യത്തില്‍ച്ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഈ തീരുമാനം പിന്‍വലിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു.