പത്തനംതിട്ട: പത്തനംതിട്ടയില്‍ കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഐഎമ്മില്‍ ചേര്‍ന്ന യുവാവ് കഞ്ചാവുമായി പിടിയിലായ സംഭവത്തില്‍ വിശദീകരണവുമായി സിപിഐഎം ഏരിയ സെക്രട്ടറി. യദുകൃഷ്ണന്‍ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് എം വി സഞ്ജു. എക്‌സൈസിലെ ഒരു ഉദ്യോഗസ്ഥനും യുവമോര്‍ച്ച പ്രാദേശിക നേതാവും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായുള്ള കേസാണിതെന്ന് സഞ്ജു പറഞ്ഞു.
യുവമോര്‍ച്ച നേതാവ് മാജിക് കണ്ണനും, എക്‌സൈസ് ഓഫീസര്‍ അസീസും ആണ് ഗൂഢാലോചനക്ക് പിന്നിലെന്ന് സിപിഐഎം ഏരിയ സെക്രട്ടറി ആരോപിച്ചു. സിപിഐഎം പ്രവര്‍ത്തകര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് എംവി സഞ്ജു നിര്‍ദേശിച്ചു. മൈലാടുപാറ സ്വദേശി യദു കൃഷ്ണന്റെ പക്കല്‍ നിന്നും രണ്ടു ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. കേസ് എടുത്ത എക്‌സൈസ് പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് യദു കൃഷ്ണനും കാപ്പാ കേസ് പ്രതി ശരണ്‍ ചന്ദ്രനും അടക്കം 62 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്. പത്തനംതിട്ട സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഐഎമ്മില്‍ ചേര്‍ന്നത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഐഎമ്മില്‍ ചേര്‍ന്നത്.
94 Less than a minute