BREAKINGKERALA

ദളിത് യുവതിക്ക് നേരേ ആക്രമണം; സിപിഎം പ്രവര്‍ത്തകനും സഹോദരനും ആക്രമിച്ചെന്ന് യുവതി

ആലപ്പുഴ: ചേര്‍ത്തലയില്‍ പട്ടാപ്പകല്‍ ദളിത് യുവതിക്ക് നേരേ ആക്രമണം. തൈക്കാട്ടുശേരി സ്വദേശി നിലാവിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം പ്രവര്‍ത്തകനായ പൂച്ചാക്കല്‍ സ്വദേശി ഷൈജുവും സഹോദരനുമാണ് ആക്രമിച്ചതെന്ന് യുവതി. രേഖാമൂലം പരാതി നല്‍കിയിട്ടും സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല.
ഇന്നലെ രാവിലെ 11 മണിക്കാണ് ദളിത് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിക്ക് നിലാവിന്റെ സഹോദരങ്ങളെ ആക്രമിച്ചിരുന്നു. തിരിച്ചും ആക്രമിച്ചെന്ന് ഷൈജു ആരോപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് കൂട്ടരും ഇന്നലെ രാവിലെ പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തിരികെ മടങ്ങിപ്പോകുന്നതിനിടെ ഷൈജുവും സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് നിലാവിന്റെ സഹോദരങ്ങളെ ആക്രമിക്കുന്നത്.
ഇത് തടയാനെത്തിയ 19കാരിയായ നിലാവിനെയും ഇവര്‍ ക്രൂരമായി മര്‍ദിച്ചു. തൈക്കാട്ടുശേരി-ചേര്‍ത്തല റോഡില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുക്കാത്തിരുന്നില്ല. എന്നാല്‍ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജില്ലാ പൊലീസ് മേധാവി ചേര്‍ത്തല ഡിവൈഎസ്പിയോട് സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Related Articles

Back to top button