ALAPPUZHABREAKING NEWSKERALALATEST

ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ കടത്തിയ സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി നടപടി. ആലപ്പുഴ നീലംപേരൂര്‍ ബ്രാഞ്ച് സെക്രട്ടറി കെ പി സുകുമാരനെ ഒരു വര്‍ഷത്തേക്ക് സിപിഎമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എല്‍ഡിഎഫ് ഭരിക്കുന്ന കുട്ടനാട്ടിലെ നീലംപേരൂര്‍ പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് പഞ്ചായത്ത് മെബര്‍ക്കൊപ്പം ബ്രാഞ്ച് സെക്രട്ടറി വെട്ടിച്ചത്.
കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പനെ നാട്ടുകാര്‍ ഇന്നലെ പരസ്യ വിചാരണ ചെയ്തിരുന്നു. നാട്ടുകാരോട് ക്ഷമാപണം നടത്തിയ പ്രിനോ ഉതുപ്പന്‍ തിരിമറി നടത്തിയ സാധനങ്ങളുടെ വില ക്യാംപ് കണ്‍വീനര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. 3609 രൂപ നാട്ടുകാരുടെ സാന്നിധ്യത്തില്‍ തിരികെ നല്‍കി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഭക്ഷ്യകിറ്റുകള്‍ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ കൈനടി പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Back to top button