കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയിച്ച കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിന് മര്‍ദനം. കണ്ണൂര്‍ കൂടാളി പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി. മനോഹരനാണ് മര്‍ദനമേറ്റത്. അദ്ദേഹത്തിന്റെ കാറും തകര്‍ത്തു. വാര്‍ഡിലെ വോട്ടര്‍മാരോട് നന്ദി പറയാന്‍ താറ്റിയോട് എത്തിയപ്പോഴാണ് അക്രമം നടന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസമായിരുന്നു ആക്രമണം. പിന്നാലെ പൊലീസില്‍ പരാതി നല്കി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍മീഡിയയില്‍ അക്രമത്തിന്റെ വീഡിയോ പ്രചരിച്ചത്.
പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു അക്രമണമെന്ന് മനോഹരന് മാധ്യമങ്ങളോട് പറഞ്ഞു. മനോഹരന് എത്തിയ മാരുതി കാറാണ് തകര്‍ത്തത്. സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സിപിഎം ശക്തികേന്ദ്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയക്കുന്നത്.
പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം നടത്തിയില്ലെന്നും മനോഹരന് പറയുന്നു.