BREAKING NEWS

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്റെ ‘കൈ’പിടിക്കാന്‍ സിപിഎം തീരുമാനം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ രൂപീകരണത്തില്‍ സിപിഎം ധാരണയായി. സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിഷയം വോട്ടിനിട്ടപ്പോള്‍ എട്ട് അംഗങ്ങള്‍ വിട്ടുനിന്നു. ആരും എതിര്‍ത്ത് വോട്ട് ചെയ്തില്ല. കേരളത്തിലെ അംഗങ്ങളും സഖ്യത്തെ അനുകൂലിച്ചു.
ചരിത്രപരമായ തീരുമാനത്തിനാണ് കേന്ദ്ര കമ്മിറ്റി പച്ചക്കൊടി കാട്ടിയിരിക്കുന്നത്. സഖ്യം വിഷയത്തില്‍ ഒരു ഘട്ടത്തില്‍ പാര്‍ട്ടി രണ്ട് തട്ടിലായ സാഹചര്യമുണ്ടായിരുന്നു. ഒരു വിഭാഗം നേതാക്കള്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ ഒടുവില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനും സീറ്റ് ധാരണയുണ്ടാക്കാനും കേന്ദ്ര നേതൃത്വം അനുമതി നല്‍കിയിരിക്കുകയാണ്.

Related Articles

Back to top button