KERALALATEST

മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടി; സിപിഐഎം ഏരിയാ സെക്രട്ടറിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

സിപിഐഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയെടുത്ത മേരി മാതാ എജുക്കേഷനല്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിബി വയലിലുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

കോഴിക്കോട് യൂണിറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യുന്നത്. നേരത്തെ ഇതേ കേസുമായി ബന്ധപ്പെട്ട് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരുന്ന സമയത്ത് സംഘടനയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളെ ആസ്പദമാക്കിയായിരുന്നു ചോദ്യം ചെയ്തത്. സാമ്പത്തിക ഇടപാടുകളും മെഡിക്കല്‍ സീറ്റിന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമാണ് ഇ.ഡി അന്വേഷിക്കുന്നത്.

Related Articles

Back to top button