BREAKINGKERALA
Trending

ആഭ്യന്തരവകുപ്പ് നാണക്കേട്; സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം

കൊല്ലം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രൂക്ഷ വിമര്‍ശനം.മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പ് സര്‍ക്കാരിന് നാണക്കേടുണ്ടാക്കി
പരിചയ സമ്പത്തില്ലാത്ത മന്ത്രിമാര്‍ ഭാരമായിമാറി.മന്ത്രിസഭ ഉടന്‍ പുനസംഘടിപ്പിക്കണം. സംസ്ഥാന നേതൃത്വം കണ്ണൂരിലെ നേതാക്കള്‍ക്ക് കീഴ്‌പ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുള്ള മാര്‍ കൂറിലോസിന്റെ വിമര്‍ശനത്തോട് മുഖ്യമന്ത്രി രൂക്ഷമായ ഭാഷ ഉപയോഗിച്ചു.സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.
എല്‍ഡിഎഫ് കണ്‍വീനറുടെ പ്രതികരണങ്ങള്‍ തിരിച്ചടിയായി.മുകേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.പിബി അംഗം എംഎം ബേബിയുടേയും കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാതയുടേയും സാന്നിദ്ധ്യത്തിലായിരുന്നു ജില്ലാ കമ്മറ്റി യോഗം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button