കേരളത്തില്‍ സിബിഐയെ വിലക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് സിപിഐഎം പോളിറ്റ് ബ്യൂറോയുടെ അംഗീകാരം. സിബിഐയെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് പിബി വിലയിരുത്തി. കേന്ദ്രം അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന നിലപാട് സിപിഐഎം നേരത്തെ തന്നെ സ്വീകരിച്ചിരുന്നു. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് കേരളവും സിബിഐയെ വിലക്കാന്‍ ഒരുങ്ങുന്നത്. ഇതിന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗീകാരം നല്കി. അന്വേഷണ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗപ്പെടുത്തുന്നതായി പോളിറ്റ് ബ്യൂറോയും വിലയിരുത്തി.