KERALALATEST

തിരുവനന്തപുരത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച് സിപിഎമ്മിന്റെ സമ്മേളനം; നേതൃത്വം നല്‍കിയത് ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നേതൃത്വത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനം നടത്തിയെന്ന് ആക്ഷേപം. നെയ്യാറ്റിന്‍കര ചെങ്കല്‍ കാരിയോട് നടന്ന സമ്മേളനത്തില്‍ പങ്കെടുത്തത് 100 ലേറെ ആളുകളാണ്. ഇന്നലെ നടന്ന സമ്മേളനത്തില്‍ നെയ്യാറ്റിന്‍കര എം എല്‍ എ കെ ആന്‍സലനും പങ്കെടുത്തു.
ബിജെപി യില്‍ നിന്നും സി പി എമ്മിലേക്ക് എത്തിയ പ്രവര്‍ത്തകരെ സ്വീകരിക്കുന്ന പരിപാടിയിലാണ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തകര്‍ തടിച്ചു കൂടിയത്. പാറശാല ചെങ്കല്‍ പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നുവെന്നു മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നതാണ്. കൊവിഡ് നിയന്ത്രണം പൂര്‍ണമായും പൊലീസിനെ ഏല്പിച്ചിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Related Articles

Back to top button