KERALALATEST

കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: കേസുവന്നാലും മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന്‍. ചോദ്യം ചെയ്തതിന്റെ പേരില്‍ എന്തിനാണ് ജലീല്‍ രാജിവെക്കേണ്ടത്. അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

കേസില്‍ എന്‍ഐഎ അന്വേഷണം തുടരട്ടെ. പരിപക്വമായ സാഹചര്യം വരുമ്പോള്‍ പരിപക്വമായി പ്രതികരിക്കും. ഇപ്പോള്‍ രാജിവെക്കേണ്ട സാഹചര്യം ഇല്ല. ഈ കേസില്‍ ഒന്നാം പ്രതിയാകേണ്ടത് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരനാണ്. ഇപ്പോഴും അയാള്‍ പറയുന്നത് യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ലഗേജ് അല്ല എന്നാണ്. രണ്ടാമത്തെ ആള്‍ അനില്‍ നമ്പ്യാരാണ്. അന്വേഷണം ശരിയായ ദിശയിലാണെങ്കില്‍ ഇവരിലേക്കും അന്വേഷണം എത്തുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ഇന്ന പുലര്‍ച്ചെ ആറുമണിയോടെയാണ് ആലുവ മുന്‍ എംഎല്‍എ എഎം യൂസഫിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കാറില്‍ മന്ത്രി എത്തിയത്. മതഗ്രന്ഥത്തിന്റെ മറവില്‍ നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ മന്ത്രിയില്‍ നിന്ന് മൊഴിയെടുക്കുന്നതിനായി എന്‍ഐഎ വിളിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker