AUTOFOUR WHEELER

രണ്ട് ലക്ഷം ക്രറ്റകള്‍ കടല്‍ കടന്നു

ഇന്ത്യന്‍ നിര്‍മ്മിത ക്രേറ്റ എസ്‌യുവി യുടെ ഇതുവരെയുള്ള മൊത്തം കയറ്റുമതി രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്(എച്ച്എംഐഎല്‍). ഓട്ടോകാര്‍ ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്!തത്. ചെന്നൈയ്ക്കടുത്ത് ഇരിങ്ങാട്ടുകോട്ടൈയിലെ ഹ്യുണ്ടായിയുടെ പ്ലാന്റില്‍ നിര്‍മ്മിക്കുന്ന ക്രേറ്റയടക്കമുള്ള മോഡലുകള്‍ 88 രാജ്യങ്ങളിലേക്കാണ് കമ്പനി കയറ്റുമതി ചെയ്യുന്നത്.
2015 ലാണ് ക്രേറ്റ വിപണിയിലെത്തിയത്, ആഗോളതലത്തില്‍ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ്
എച്ച് എം ഐ എല്‍ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എസ് എസ് കിം പറഞ്ഞു. ഉയര്‍ന്ന ഗുണമേന്മായുള്ള മോഡലുകള്‍ ആഭ്യന്തര, വിദേശ വിപണികള്‍ക്കായി നിര്‍മിക്കാന്‍ ചെന്നൈ ശാലയ്ക്കാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്ത രാജ്യങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം 792 വകഭേദങ്ങളിലായി 1,81,200 യൂണിറ്റാണ് എച്ച് എം ഐ എല്‍ കയറ്റുമതി ചെയ്തത്.
ഹ്യുണ്ടേയ് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ദക്ഷിണ അമേരിക്കയിലെ 32 രാജ്യങ്ങളിലേക്കും ആഫ്രിക്കയിലെ 28 രാജ്യങ്ങളിലേക്കും ഏഷ്യ പസഫിക് മേഖലയിലെ 26 വിപണികളിലേക്കും നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലും ഓരോ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.രാജ്യത്തെ കാര്‍ നിര്‍മാതാക്കളില്‍ കയറ്റുമതിയില്‍ ആദ്യ സ്ഥാനവും കമ്പനിക്കാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള മൊത്തം വാഹന കയറ്റുമതി മാസങ്ങള്‍ക്കു മുമ്പ് 30 ലക്ഷം യൂണിറ്റിലെത്തിക്കാനും ഹ്യുണ്ടേയിക്കു കഴിഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയില്‍ 26% വിഹിതമാണ് ഹ്യുണ്ടേയ് അവകാശപ്പെടുന്നത്.
അതേസമയം പുതുതലമുറ ക്രെറ്റ നിരത്തിലിറങ്ങി ഏഴ് മാസം ആകുമ്പോഴേക്കും ബുക്കിങ്ങ് 1.15 ലക്ഷം പിന്നിട്ടിരുന്നു. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്‌സ്!പോയില്‍ ആണ് പുതിയ മോഡല്‍ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്റെ വിപണിപ്രവേശനം. 2020 സെപ്റ്റംബറില്‍ 12325 യൂണിറ്റ് ക്രെറ്റകളാണ് വിറ്റതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയില്‍ ഏറ്റവും അധികം വില്‍പനയുള്ള എസ്!യുവിയായി മാറിയിരിക്കുകയാണ് ക്രെറ്റ.
ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐഎക്‌സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്. ഏറെ ന്യൂജന്‍ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തുന്നത്. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്നീ മൂന്ന് വ്യത്യസ്!ത ഹൃദയങ്ങളുമായാണ് 2020 മോഡലിന്റെ വരവ്. ആദ്യ തലമുറയില്‍നിന്ന് ഏറെ വ്യത്യസ്തമായ ഡിസൈനിങ്ങിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഇക്കോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നീ മൂന്ന് മോഡുകളില്‍ ക്രെറ്റ ലഭ്യമാകും. 6 സ്പീഡ് ഓട്ടോമാറ്റിക് ഇന്റലിജന്റ് വാരിയബിള്‍ ട്രാന്‍സ്മിഷന്‍, 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സിമിഷന്‍, 6 സ്പീഡ് മാനുവല്‍ ട്രാന്‍സിമിഷന്‍ എന്നീ ഗിയര്‍ സംവിധാനവും ക്രേറ്റയിലിണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പരമാവധി 115 പി.എസ് പവറും 25.5 കെ.ജി.എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
പരമാവധി 140 പി.എസ് പവറും 24.7 കെ.ജി.എം ടോര്‍ക്കുമാണ് 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ നല്‍കുക. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍നിന്ന് പരമാവധി 115 പി.എസ് പവറും 14.7 കെ.ജി.എം ടോര്‍ക്കും ലഭിക്കുമെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. ഡീസല്‍ മാനുവലില്‍ 21.4 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 18.5 കിലോമീറ്ററും മൈലേജ് ലഭിക്കും. പെട്രോള്‍ എന്‍ജിന്‍ മാനുവലില്‍ 16.8 കിലോമീറ്ററും ഓട്ടോമാറ്റിക്കില്‍ 16.9 കിലോമീറ്ററുമാണ് പ്രതീക്ഷിക്കുന്ന മൈലേജ്. ടര്‍ബോ പെട്രോള്‍ എന്‍ജിനില്‍ ഡി.സി.ടി ഗിയര്‍ സംവിധാനമാണുള്ളത്. ഇതില്‍നിന്ന് 16.8 കിലോമീറ്റര്‍ മൈലേജ് വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button