LATESTCRICKETSPORTS

ഋഷഭ് പന്തിന്റെ സെഞ്ചുറി കരുത്തില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഋഷഭ് പന്തിന്റെ സെഞ്ചുറിയുടെയും (101) വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ധ സെഞ്ചുറിയുടേയും (60 നോട്ടൗട്ട്) നിറവില്‍.
ഋഷഭ് പന്തിന്റെ സെഞ്ചുറി കരുത്തില്‍ രണ്ടാം ദിനം സ്വന്തമാാക്കിയ ഇന്ത്യയ്്ക്ക്് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ മുന്‍തൂക്കം ലഭിക്കുന്നത് മറ്റു രണ്ടു പേരുടെ കൂടെ സംഭാവനകളും കൂടിചേരുമ്പോഴാണ്. തമിഴ്‌നാട്ടുകാരന്‍ വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ധ സെഞ്ചുറിയോടൊപ്പം രോഹിത് ശര്‍മ്മയുടെ വിലപിടിച്ച 49 റണ്‍സും
രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 294 റണ്‍സെടുത്തു. ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്‌സില്‍ 205ല്‍ ഒതുക്കിയ ഇന്ത്യയ്ക്ക് ഇതോടെ ആദ്യ ഇന്നിംഗ്‌സില്‍ 89 റണ്‍സിന്റെ നിര്‍ണായക ലീഡ് ലഭിച്ചു കഴിഞ്ഞു.
കേവലം 146 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായ നിലയില്‍ നിന്നാണ് ഋഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്ന ഇടം കയ്യന്‍മാരുടെ ഏഴാം വിക്കറ്റ് സഖ്യം ഇന്ത്യയെ മെല്ലെ മെല്ലെ കൈപിടിച്ചു മുന്നില്‍#കയറ്റിയത്. മികച്ച ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്കുള്ള ചവിട്ടു പടിയില്‍ വരെ ഇരുവരും ചേര്‍ന്നു കൊണ്ടു ചെന്നെത്തിച്ചു. .
ഋഷഭ്പന്തും വാഷിംഗടണ് സുന്ദറും ചേര്‍ന്ന ഏഴാം വിക്കറ്റ് സഖ്യം 158 പന്തില്‍ നിന്നും വിലപിടിച്ച 113 റണ്‍സ് സംഭാവന നല്‍കിയശേഷമാണ് വേര്‍പിരിയുന്നത്. ഒന്നാം ഇന്നിഗ്‌സ് ലീഡും നേടി സ്‌കോര്‍ 259ല്‍ എത്തിനില്‍ക്കെ ,ആന്‍ഡേഴ്‌സന്റെ പന്തില്‍ ജോ റൂട്ടിനു പിടികൊടുത്താണ് രണ്ടാം ദിനത്തിലെ ഹീറോ ഋഷഭ് പന്ത്് പുറത്തായത്. ഇതിനകം ഋഷഭ് 224 മിനിറ്റ് ക്രീസില്‍ നിന്നു 118 പന്തില്‍ 13 ബൗണ്ടറികളും രണ്ട് സിക്‌സറും ചേര്‍ത്ത് 101 റണ്‍സെടുത്തു.
ഋഷഭ് പുഥത്തായതിനു ശേഷം വന്ന എട്ടാം വിക്കറ്റ് സഖ്യത്തില്‍ വാഷിംഗ്ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലുമാണ് രണ്ടാം ദിനം സ്റ്റംപ് എടുക്കുമ്പോള്‍ ക്രീസലുള്ളത്. ഇതില്‍ തമിഴ്‌നാട്ടുകാരനായ വാഷിംഗ്ടണ്‍ സുന്ദര്‍ 117 പന്തില്‍ എട്ട് ബൗണ്ടറികളോടെ 60 റണ്‍സും അക്‌സര്‍ പട്ടേല്‍ 14 പന്തില്‍ 11 റണ്‍സും എടുത്തിട്ടുണ്ട്. . ഇരുവരും ചേര്‍ന്നു 59 പന്തില്‍ 35 റണ്‍സും എട്ടാം വിക്കറ്റില്‍ ഇതിനകം കൂട്ടിച്ചേര്‍ത്തു ഇംഗ്ലണ്ടിനു വേണ്ടി ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നു വിക്കറ്റും ബെന്‍ സ്‌റ്റോക്‌സ്, ജാക്ക്് ലീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
രണ്ടാം ദിനം 12 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യയുടെ തുടക്കം ..ശുഭ്മാന്‍ ഗില്‍ (0), രോഹിത് ശര്‍മ്മ (49), ചേതേശ്വര്‍ പൂജാര (17), വിരാട് കോഹ്‌ലി (0), അജിങ്ക്യ രഹാനെ (27), രവിചന്ദ്രന്‍ അശ്വിന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നേരത്തെ നഷ്ടമായത്.
ഇതില്‍ ചേതേശ്വര്‍ പൂജാരയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 17 റണ്‍സെടുത്ത പൂജാരയെ ലീഷാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ റണ്‍സൊന്നും എടുക്കാതെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും മടങ്ങി. 27 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റ് സ്‌റ്റോക്‌സ് വീഴ്ത്തിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. എന്നാല്‍ രോഹിത്തിന്റെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് കരുത്തില്‍ ഇന്ത്യ മുന്നേറി. ഒടുവില്‍ അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍സ് അകെല രോഹിത്തിനെ സ്‌റ്റോക്‌സ് വീഴ്ത്തി. പുറത്താകുമ്പോള്‍ 144 പന്തില്‍ ഏഴ്് ബൗണ്ടറികളോടെയാണ് രോഹിത് 49 റണ്‍സെടുത്തത്.
ആദ്യ ദിനം ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഇന്ത്യയ്ക്കായി അക്‌സര്‍ പട്ടേല്‍ നാലും അശ്വിന്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് നേടി.
ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യ പിന്നീടുള്ള രണ്ട് ടെസ്റ്റും ജയിച്ച് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ഇന്ത്യയ്ക്ക നാലാം ടെസ്റ്റ് ഫലത്തില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനല്‍ കൂടിയാണ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പ്രവേശിക്കാന്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ചുരുങ്ങിയപക്ഷം സമനിലയെങ്കിലും പിടിക്കണം. നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് തോറ്റാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ താഴേക്ക് ഇറങ്ങുകയും ന്യൂസിലന്‍ഡിനൊപ്പം ഓസ്‌ട്രേലിയ ഫൈനല്‍ കളിക്കുകയും ചെയ്യും. അതിനാല്‍ തന്നെ നാലാം ടെസ്റ്റ് ഇന്ത്യയ്ക്കും ഒപ്പം ഓസ്‌ട്രേലിയക്കും നിര്‍ണായകം.
ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ അപൂര്‍വ നേട്ടം രോഹിത് ശര്‍മ്മ സ്വന്തമാക്കി . ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഓപ്പണിങ് ബാറ്റ്‌സ്മാനെന്ന നേട്ടമാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്. ആകെ 5 ബാറ്റ്‌സ്മാന്മാരാണ് ഈ നേട്ടം കൈവരിച്ചിട്ടുളളതെങ്കിലും രോഹിത് ഒഴികെ ബാക്കിയെല്ലാവരും മധ്യനിരയില്‍ കളിച്ചവരാണ്.
അജിങ്ക്യ രഹാനെയ്ക്ക് (1068) ശേഷം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 1000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. പട്ടികയില്‍ ആറാം സ്ഥാനത്താണ് രോഹിത്. ഓസ്‌ട്രേലിയയുടെ മാര്‍ണസ് ലെബുഷെയ്ന്‍ (1675 റണ്‍സ്) ആണ് ഒന്നാം സ്ഥാനത്ത്. സ്റ്റീവ് സ്മിത്ത് (1341), ജോ റൂട്ട് (1630), ബെന്‍ സ്‌റ്റോക്‌സ് (1301) എന്നിവരാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന റണ്‍ നേട്ടവും രോഹിത്തിനാണ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഏഷ്യന്‍ താരമെന്ന നേട്ടവും രോഹിത്തിന്റെ പേരിലാണ്. 17 ഇന്നിങ്‌സുകളില്‍നിന്നാണ് രോഹിത് ഈ നേട്ടം കൈവരിച്ചത്.

Related Articles

Back to top button