ബെംഗലൂരു: കാഴ്ച്ചപരിമിതരുടെ നാഗേഷ് ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് തിങ്കളാഴ്ച്ച ബെംഗലൂരുവില്‍ ആരംഭിക്കും. സച്ചിന് ടെണ്ടുല്‍ക്കര്‍ ടര്‍ഫ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം രാജസ്ഥാനെ നേരിടും.
കേരളം ഉള്‍പ്പടെ 24 സംസ്ഥാന ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് . 16നാണ് ഫൈനല്‍.
ഗ്രൂപ്പ് ബിയില്‍ കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, കര്‍ണാടക, ജാര്‍ഖണ്ട് എന്നീ ടീമുകളാണുള്ളത്. കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ഒരാഴ്ച്ചയായി ബെംഗലൂരുവില്‍ പരിശീലനം നടത്തിവരികയാണ്.
2019ലാണ് അവസാനമായി നാഗേഷ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടന്നത്. അന്ന് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു.
കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം: മനീഷ്. എ (ക്യാപ്റ്റന്‍), അബ്ദുള്‍ മുനാസ്.കെ (വൈസ് ക്യാപ്റ്റന്‍) , വിഷ്ണു.ബി , വേണുഗോപാല്‍.എം , ഇസ്മയില്‍ ഇ.ബി, ശിവകുമാര്‍, ജിബിന്‍ പ്രകാശ്, മുഹമ്മദ് ഫര്ഹാന്,സുജിത്ത്. എം. എസ്, വിനോദ്കുമാര്‍ സി.എച്ച്, വിഷ്ണു. എന്‍.കെ, അര്ജുന്.പി, ജിനീഷ്.കെ.എം, ബാസില്‍ ഇസ്മയില്‍.മാനേജര്‍: തോമസ് എബ്രഹാം, കോച്ച് : ദിലു കൃഷ്ണ.