KOZHIKODELATESTLOCAL NEWS

കാസർകോട് നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്: കാസർകോട് കുമ്പള നായിക്കാപ്പിൽ യുവാവിനെ വെട്ടിക്കൊന്നു. നായിക്കാപ്പ് സ്വദേശി ഹരീഷ് ആണ് കൊല്ലപ്പെട്ടത്. 38 വയസായിരുന്നു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഹരീഷിന്‍റെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.

ഓയിൽ മിൽ ജീവനക്കാരനായ ഹരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് വെട്ടേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൃത്യത്തിന് പിന്നിൽ ആരെന്ന് വ്യക്തമായിട്ടില്ല.

Tags

Related Articles

Back to top button
Close