കളമശേരി: വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചെന്ന പരാതിയില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ സിന്‍ഡിക്കറ്റ് അംഗത്തിനെതിരെ പൊലീസ് കേസ്. ഇടത് നേതാവ് കൂടിയായ പി.കെ ബേബിക്കെതിരെയാണ് കളമശേരി പൊലീസ് കേസെടുത്തത്. കുസാറ്റിലെ കലോത്സവത്തിനിടെ തന്നെ കടന്നുപിടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഈ സംഭവത്തില്‍ നേരത്തെ തന്നെ ബേബിക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സര്‍വകലാശാല ബേബിക്കെതിരെ നടപടി എടുത്തില്ല. കഴിഞ്ഞ ദിവസം പരാതിക്കാരി സര്‍വകലാശാലയ്ക്ക് പരാതി നല്കി. ഈ പരാതി സര്‍വകലാശാല അധികൃതര്‍ കളമശേരി പൊലീസിന് കൈമാറുകയായിരുന്നു.
85 Less than a minute