കല്‍പ്പറ്റ: വയനാട് ജില്ലാ സൈക്ലിങ്ങ് അസോസിയേഷന്റെ നേതൃത്വത്തില്‍ വയനാട് ബൈക്കേഴ്സ് ക്ലബിന്റെ സഹകരണത്തോടെ ജില്ലാ റോഡ് മൗണ്ടെയ്ന് സൈക്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വെച്ച് നടത്തി. ജില്ലാ സൈക്ലിങ്ങ് അസോസിയേഷന് സെക്രട്ടറി സുബൈര്‍ ഇളകുളം സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയില്‍ പ്രസിഡണ്ട് അബ്ദുള്‍ സത്താര്‍ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്മാന് കെയം തൊടി മുജീബ് ഉദ്ഘാടനം നിര്‍വഹിച്ചു. 5 കേരള എന്‍.സി.സി ബറ്റാലിയന് ,വയനാട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കേണല്‍ അതുല്‍ മൈത്താനി മുഖ്യ പ്രഭാഷണം നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് സലീം കടവന്‍, വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സെക്രട്ടറി സി.പി സുധീഷ്, ജെ.സി.ഐ കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡണ്ട്സ്വ ടി.എന്‍ ശ്രീജിത്ത് സ്വച്ഛ് ഭാരത് മിഷന് പ്രോഗ്രാം ഓഫീസര്‍ കെ.അനൂപ്, സൈക്കിള്‍ ബഡ്ഢി സ് ട്രെയിനര്‍ മിഥുന് വര്‍ക്കി, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സൈക്ളിങ്ങ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി എന്‍. സി.സാജിദ് നീലിക്കണ്ടി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.