BREAKING NEWSKERALA

അടൂര്‍ പ്രകാശ് നുണപ്രചരിപ്പിക്കുന്നു: ഡി.കെ. മുരളി എംഎല്‍എ

തിരുവനന്തപുരം: ഗൂഡാലോചന നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ പങ്ക് പുറത്തായതോടെ അതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതിനായാണ് അടൂര്‍ പ്രകാശ് നുണ പ്രചരിപ്പിക്കുന്നതെന്ന് ഡി.കെ മുരളി എം.എല്‍.എ. തന്റെ മകന്‍ ആരുമായി സംഘര്‍ഷമുണ്ടാക്കിയെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ മുരളി എം.എല്‍.എയുടെ മകനുമായുണ്ടായ തര്‍ക്കമാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡി.കെ മുരളി.
സംഘര്‍ഷമുണ്ടായതാണ് തുടക്കമെങ്കില്‍ തന്റെ മകന് നേരെയല്ലെ ആക്രമണമുണ്ടാകേണ്ടിയിരുന്നതെന്നും മുരളി ചോദിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തം പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമായി വരുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ അതിലേക്ക് തന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ വലിച്ചിഴയ്ക്കുകയാണ്. ഇത് നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമായ കാര്യമാണ്. മാന്യമായി ജീവിക്കാന്‍ അനുവദിക്കില്ലെന്ന തീരുമാനമാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുവെന്നും ഡി.കെ. മുരളി പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ജയിച്ചുപോയി എന്ന കുറ്റം കൊണ്ട് സമാധാനമായി ജീവിക്കുന്ന ഒരു സമൂഹത്തെ ക്രിമിനല്‍ വത്കരിക്കരുതെന്നാണ് തനിക്കുള്ള അഭ്യര്‍ഥനയെന്നും ഡി.കെ. മുരളി പറഞ്ഞു. സത്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം മുതലാണ് സംഘര്‍ഷങ്ങളുടെ തുടക്കം. തേമ്പാമ്മൂട് എന്ന് പറയുന്ന സ്ഥലത്ത് കോണ്‍ഗ്രസിനേക്കാള്‍ സ്വാധീനം സിപിഎമ്മിന് വര്‍ധിച്ചു. ഇത്തരത്തില്‍ രാഷ്ട്രീയ സ്വാധീനം വര്‍ധിക്കുന്നതില്‍ അങ്കലാപ്പ് മൂത്ത് സംഘര്‍ഷമുണ്ടാക്കി ഭീതി പരത്തി സ്വാധീനം തിരിച്ചുപിടിക്കാനുള്ള വൃഥാ ശ്രമമാണ് നടന്നിരിക്കുന്നതെന്നും ഡി.കെ. മുരളി ആരോപിച്ചു.

Related Articles

Back to top button