LATESTNATIONAL

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡില്‍ വന്‍ ചോര്‍ച്ച; 70 ലക്ഷം പേരുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

70 ലക്ഷത്തിലധികം ഇന്ത്യന്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകളുടെ സ്വകാര്യ ഡേറ്റ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നതായി ഇന്റര്‍നെറ്റ് സുരക്ഷാ വിദഗ്ധനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ചോര്‍ന്ന വിശദാംശങ്ങളില്‍ ഉപയോക്താക്കളുടെ പേരുകള്‍, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍ വിലാസങ്ങള്‍, ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍, വാര്‍ഷിക വരുമാനം എന്നിവ ഉള്‍പ്പെടുന്നുവെന്ന് സുരക്ഷാ ഗവേഷകന്‍ രാജശേഖര്‍ രാജഹാരിയ പറഞ്ഞു.
റിപ്പോര്‍ട്ട് പ്രകാരം ചോര്‍ന്ന ഡേറ്റാ ബേസ് 2 ജിബി വരും. 2010 നും 2019 നും ഇടയിലാണ് ഈ ഡേറ്റ ചോര്‍ന്നിരിക്കുന്നത്. ഇത്തരം ഡേറ്റ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും ഹാക്കര്‍മാര്‍ക്കും ഏറെ വിലപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് പണമിടപാട് ഡേറ്റയായതിനാല്‍ ഹാക്കര്‍മാര്‍ക്കും സ്‌കാമര്‍മാര്‍ക്കും വിലപ്പെട്ടതാണ്. കാരണം ഫിഷിങ്ങിനോ മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കോ വ്യക്തിഗത കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ചോര്‍ന്ന വിശദാംശങ്ങളില്‍ കാര്‍ഡ് നമ്പറുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ ബാങ്കുകളുമായി കരാറുള്ള മൂന്നാം കക്ഷി സേവന ദാതാക്കളില്‍ നിന്നായിരിക്കാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് കരുതുന്നതെന്ന് രാജാഹാരിയ പറഞ്ഞു. അഞ്ച് ലക്ഷത്തോളം കാര്‍ഡ് ഉടമകളുടെ പാന്‍ നമ്പറുകളും ചോര്‍ന്ന വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. 70 ലക്ഷം ഉപയോക്താക്കളുടെ ഡേറ്റ യഥാര്‍ഥമാണോ അല്ലയോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ചില ഉപയോക്താക്കളുടെ ഡേറ്റ പരിശോധിക്കുകയും വിവരങ്ങള്‍ കൃത്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker