ALAPPUZHAKERALALOCAL NEWS

വേമ്പനാട്ട് കായലില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം

ആലപ്പുഴ: വേമ്പനാട്ടുകായലില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മണ്ണഞ്ചേരി ഷണ്‍മുഖം ജെട്ടിക്കു സമീപമാണ് 55 വയസ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വലയെടുക്കാന്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. പച്ച ബ്ലൗസും വെള്ളപ്പാവാടയുമാണ് വേഷം. മൃതദേഹത്തിനു നാലു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം.

മണ്ണഞ്ചേരി സി.ഐ: രവി സന്തോഷിന്റെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ കായലില്‍ നിന്നു മൃതദേഹം കരയ്ക്കെത്തിച്ചു. പരിശോധനകള്‍ക്കുശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കിഴക്കന്‍ മേഖലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍പ്പെട്ട് ഒഴുകിയെത്തിയതാണോയെന്നും സംശയമുയര്‍ന്നിട്ടുണ്ട്.

Tags

Related Articles

Back to top button
Close