LATESTNATIONAL

കരടിയാണുപോലും കരടി… ഒരു ഏണി കിട്ടിയപ്പോള്‍ കണ്ടില്ലേ ജീവനുംകൊണ്ട് ഓടുന്നത്

സിനിമകിലും, കാര്‍ട്ടൂണുകളിലും നാം കണ്ടിട്ടുള്ള കരടി വളരെ വാത്സല്യ നിറഞ്ഞതാണ്. ആരെയും ഉപദ്രവിക്കാതെ സാധു മൃഗം. പക്ഷെ യഥാര്‍ത്ഥത്തില്‍ സിംഹങ്ങളെ പോലെയും കടുവകളെയും പോലെ ഒക്കെ തന്നെ അപകടകാരിയാണ് കരടികള്‍. പ്രത്യേകിച്ച് ദേഷ്യം പിടിച്ചാല്‍ പിന്നെ പറയുകയും വേണ്ട. ഇത്തരത്തില്‍ ഒരു കരടിയെ രക്ഷിക്കാന്‍ വനപാലകര്‍ നടത്തിയ ശ്രമം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥന്‍ പര്‍വീന്‍ കസ്വാന്‍ ആണ് ട്വിറ്ററില്‍ പങ്കുവച്ചത്. നീലഗിരി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആണ് കനാലില്‍പെട്ട് കരയ്ക്ക് കയറാന്‍ ബുദ്ധിമുട്ടുന്ന കരടിയെ രക്ഷപ്പെടുത്തിയത്. അത്യാവശ്യം നല്ല ആഴമുള്ള കനാലില്‍ കുടുങ്ങിയ കരടി കുറെ പരിശ്രമിച്ചിട്ടും കയറാനാകാതെ വന്നതോടെ ക്ഷുഭിതനായി എന്ന് വ്യക്തമാണ്. സ്വയരക്ഷയ്ക്കായി തീ പന്തവുമായി അവിടെയെത്തിയ വനപാലകര്‍ ഒരു ഏണിയിട്ട് കൊടുക്കുന്നതാണ് ഏറ്റവും നല്ല ഉപായം എന്ന് കണ്ടെത്തുന്നു.
പക്ഷെ പെട്ടന്ന് കരടി കയറി വന്നാല്‍ വനപാലര്‍ക്കെതിരെ ആക്രമണം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കരടിയുടെ ശ്രദ്ധ മറ്റൊരിടത്തേക്ക് മാറുന്നതുവരെ ക്ഷമയോടെ കാത്തിരുന്നാണ് വനപാലകര്‍ ഒടുവില്‍ ഏണി ചാരിവയ്ക്കുന്നത്. ഉടനെ അവിടെ നിന്നും വനപാലകര്‍ ഓടിമറയുന്നതും അതെ സമയം തന്നെ കരടി ഏണിയിലൂടെ മുകളില്‍ എത്തുന്നതും ശ്വാസമടക്കി പിടിച്ചു വേണം കാണാം. വനപാലകര്‍ ഓടി മറയുന്നതിന്റെ എതിര്‍ ദിശയിലേക്കാണ് ഭാഗത്തിന് കരടി പ്രാണരക്ഷാര്‍ത്ഥം ഓടി മറയുന്നത്. ഇതോടെ ആശങ്കയും അകലുന്നു.
‘ഒരു കരടിയെ എങ്ങനെ രക്ഷപ്പെടുത്താം, എല്ലാ അപകടസാധ്യതകളോടും കൂടി നീലഗിരി ഫോറസ്റ്റ് ഡിവിഷന്‍ അംഗങ്ങള്‍ അത് ചെയ്തു. അവസാനം സന്തോഷത്തോടെ കരടിയെ രക്ഷപെടുന്നു’ എന്ന് അടിക്കുറിപ്പോടെ കസ്വാന്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത 1 മിനുട്ടോളം ദൈര്‍ഖ്യമുള്ള വീഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. വനപാലകരുടെ ധൈര്യവും, എങ്ങിനെയും കരടിയെ രക്ഷിക്കണം എന്ന നിശ്ചയദാര്‍ഢ്യവും അകമഴിഞ്ഞ് പ്രശംസിച്ചു കമന്റ് സെക്ഷന്‍ നിറഞ്ഞിരിക്കുകയാണ്.

Related Articles

Back to top button