ചെന്നൈ: വൈകാരികമായ ഒരു ചരമക്കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ചെന്നൈ സ്വദേശിയായ ഇജ്ജി കെ. ഉമാമഹേഷാണ് ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. എന്നാല്‍, അദ്ദേഹം മുന്‍കൂട്ടി കണ്ടത് പോലെ വെള്ളിയാഴ്ച തന്നെ മരിക്കുകയും ചെയ്തിരുന്നു.
72ാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഉമാമഹേഷിനെ മരണം കീഴ്പ്പെടുത്തിയത്. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനാകുന്ന സാഹചര്യത്തിലാണ് ചരമക്കുറിപ്പ് തയ്യാറായത്. ഇത് തന്നെയാണ് പത്രങ്ങളുില് പ്രസിദ്ധീകരിച്ചത്.
ആദ്യം ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് കുറിപ്പ് പ്രസിദ്ധീകരിച്ചത്. പിന്നീട് പത്രത്തിലും ഇത് വരികയായിരുന്നു. സ്വന്തം ശരീരത്തെ ഒരു പഴയ വാഹനത്തോട് ഉപമിച്ചാണ് അദ്ദേഹം കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് മാറ്റി വയ്ക്കാന്‍ സംഭാവന നല്‍കുന്നുവെന്നും അവശേഷിക്കുന്ന ശരീരം പരീക്ഷണങ്ങള്‍ക്കായി വിട്ടുനല്‍കുന്നുവെന്നും കുറിപ്പിലുണ്ട്. ഈ ആഗ്രഹങ്ങള്‍ കുടുംബം നിറവേറ്റുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
വൈകാരികമായ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ
ഇന്ത്യയിലെ ഏറ്റവും മികച്ച മെക്കാനിക്കുമാര്‍ ഉണ്ടായിരുന്നിട്ടും, അവരുടെ കരകൗശല വൈദഗ്ദ്ധ്യം, ആധുനിക ഉപകരണങ്ങള്‍, അവരുടെ ജോലിയിലെ വൈദഗ്ദ്ധ്യം എന്നിവയൊക്കെ ഉണ്ടെങ്കിലും, എന്റെ വിന്റേജ് വാഹനം പുനസ്ഥാപിക്കുകയായിരുന്നു, അത് പുനരുജ്ജീവിപ്പിക്കാന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു, എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് സാധിച്ചില്ല.
എഞ്ചിന് ഗ്യാസ്ക്കറ്റ് നശിച്ചു, എഞ്ചിന് ഹൗസിങ്ങ് തകര്‍ന്നു, പിസ്റ്റണുകള്‍ തകരാറിലായി, പഴയ ജലോപ്പി ഇപ്പോള്‍ ഇല്ലാതാക്കാന്‍ തയ്യാറാണ്. ഭാഗ്യവശാല്‍, നാശത്തെ അതിജീവിച്ച ഏതാനും ഭാഗങ്ങള്‍ സമാനമായ മറ്റ് വിന്റേജ് വാഹന ഉടമകള്‍ക്ക് സംഭാവന ചെയ്യും, അവ സ്വന്തം മെഷീനില്‍ നന്നായി ഉപയോഗപ്പെടുത്താന്‍ കഴിയും.
72 വര്‍ഷമായി ലോകമെമ്പാടുമുള്ള വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ ഇതിനെ ഞാന്‍ കൊണ്ടുപോയിട്ടുണ്ട്. എല്ലാ തരത്തിലുമുള്ള ‘ഇന്ധനം’ നല്‍കുകയും, മരുഭൂമിയിലെ താപനിലയെയും, ഒരു പിച്ചളയില്‍ ഉണ്ടാക്കിയ കുരങ്ങനെ വരെ മരവിപ്പിക്കാന്‍ കഴിയുന്ന തണുപ്പിനെ, ഇത് നന്നായി അതിജീവിച്ചു. അത് തീര്‍ച്ചയായും ഓര്‍മ്മിക്കപ്പെടും. നന്ദി. (വിന്റേജ് മെഷീന് സ്ക്രാപ്പ് ചെയ്യുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കും.)