ENTERTAINMENTBOLLYWOOD

‘വേണ്ടത് ഹാഷ്, കഞ്ചാവല്ല’; ദീപിക പദുക്കോണിന്റെ ചാറ്റ് പുറത്ത്, നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ചോദ്യം ചെയ്യ്‌തേക്കും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന ലഹരി അന്വേഷണം ബോളിവുഡ് നടി ദിപിക പദുക്കോണിലേക്കും നീളുന്നു. ഇതുമായി ബന്ധപ്പെട്ട് ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നാളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍ എന്നിവരെയും അന്വേഷണ ഏജന്‍സി ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാലന്റ് മാനേജ്‌മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയാണ് കരിഷ്മ.

അതേസമയം, കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള റിയ ചക്രവര്‍ത്തിയുടെ മാനേജര്‍ ആയിരുന്ന ശ്രുതി മോദി, സെലിബ്രിറ്റി മാനേജര്‍ ജയ സാഹ എന്നിവരെയും അടുത്ത ദിവസം തന്നെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും. റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ചാണ് ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിങ് എന്നിവരെ ചോദ്യം ചെയ്യാന്‍ നാര്‍കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തീരുമാനിച്ചത്.

കരിഷ്മയും ദീപികയും ഉള്‍പ്പെടുന്ന വാട്‌സാപ്പ് ചാറ്റാണ് പുറത്തുവന്നത്. ഇതില്‍ ദീപികയെ ‘ഉ’ എന്നും കരിഷ്മയെ ‘ഗ’ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ദീപിക കരിഷ്മയോട് ‘മാല്‍, ഹാഷ്’ എന്നിവ കൈയിലുണ്ടോ എന്നാണ് ചോദിക്കുന്നത്. എന്നാല്‍, തന്റെ വീട്ടിലാണ് ഇതൊക്കെയുള്ളതെന്നും ഇപ്പോള്‍ താന്‍ ബാന്ദ്രയിലാണെന്നും അത്യാവശ്യമാണെങ്കില്‍ അമിതിനോട് ചോദിക്കാമെന്നും പറയുന്നു. ചര്‍ച്ച അവസാനിക്കുമ്പോള്‍ തനിക്ക് ‘ഹാഷ്’ ആണ് വേണ്ടതെന്നും ‘കഞ്ചാവ്’ അല്ലെന്നും ദീപിക വ്യക്തമാക്കുന്നു.

Related Articles

Back to top button