ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണു. അപകടത്തില്‍ നാല് പേര്‍ മരിച്ചു. ടെര്‍മിനല്‍ 1 ലെ കൂറ്റന്‍ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ന്നു.
ടെര്‍മിനല്‍ ഒന്നിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. മൂന്ന് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ പലയിടത്തും വെള്ളക്കെട്ടുണ്ടായി. വ്യാഴാഴ്ച രാത്രി മുഴുവന്‍ ഡല്‍ഹിയില്‍ വ്യാപക മഴയാണ് ലഭിച്ചത്. രണ്ട് ദിവസത്തിനകം ഡല്‍ഹിയില്‍ കാലവര്‍ഷം ശക്തമാകും. മഴയെ തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ ഗതാഗത കുരുക്കും രൂക്ഷമാണ്.
1,092 Less than a minute