BREAKING NEWSNATIONAL

ഡല്‍ഹി കലാപക്കേസ്: 17,000 പേജുള്ള പുതിയ കുറ്റപത്രം, പ്രതികളില്‍ 15 പേര്‍ സിഎഎ വിരുദ്ധസമരക്കാര്‍

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയകലാപത്തില്‍ പൊലീസ് പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ അടക്കം 15 സിഎഎ വിരുദ്ധസമരക്കാര്‍ക്കെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയാണ് പുതിയ കുറ്റപത്രം. വലിയ പെട്ടിയിലാക്കി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന് 17,500ഓളം പേജുകളുണ്ട്.
ഇതുവരെ അറസ്റ്റിലായ 21 പേരില്‍ 15 പേരുടെ പേരാണ് ഈ കുറ്റപത്രത്തിലുള്ളത്. സിഎഎ വിരുദ്ധ സമരസമിതിയിലുണ്ടായിരുന്നവര്‍ അടക്കം പ്രതിപ്പട്ടികയിലുണ്ട്. സിഎഎ അനുകൂലസമരം നടത്തിയ ആരും നിലവില്‍ പ്രതിപ്പട്ടികയിലില്ല. ഒന്നാം പ്രതിയായി കുറ്റപത്രത്തിലുള്‍പ്പെടുത്തിയിരിക്കുന്നത് മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെയാണ്. മറ്റ് പ്രതികളുടെ പേരുകള്‍ പ്രതികളായി ചേര്‍ത്ത ക്രമത്തില്‍ ഇങ്ങനെയാണ്:
2) മുഹമ്മദ് പര്‍വേസ് അഹമ്മദ് (പോപ്പുലര്‍ ഫ്രണ്ട് ദില്ലി സംസ്ഥാന പ്രസിഡന്റ്) 3) മുഹമ്മദ് ഇല്യാസ് (പോപ്പുലര്‍ ഫ്രണ്ട് ദില്ലി സംസ്ഥാന സെക്രട്ടറി) 4) സൈഫി ഖാലിദ് (ഡിശലേറ അഴമശിേെ ഒമലേ എന്ന സംഘടനാപ്രതിനിധി, സാമൂഹ്യപ്രവര്‍ത്തകന്‍), 5) ഇസ്രത് ജഹാന്‍ (മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍), 6) മീരാന്‍ ഹൈദര്‍ (ജാമിയ വിദ്യാര്‍ത്ഥി) 7) സഫൂറ സര്‍ഗാര്‍ (ജാമിയ വിദ്യാര്‍ത്ഥി), 8) ആസിഫ് ഇഖ്ബാല്‍ തന്‍ഹ (ജാമിയ വിദ്യാര്‍ത്ഥി), 9) ഷദാബ് അഹമ്മദ് 10) നതാഷ നര്‍വാള്‍ (പിഞ്ച്!രാ തോഡ് എന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തക, വിദ്യാര്‍ത്ഥി) 11) ദേവാംഗന കലിത (പിഞ്ച്!രാ തോഡ് സ്ഥാപക) 12) തസ്ലിം അഹമ്മദ് റഹ്മാനി (എസ്!ഡിപിഐ നേതാവ്) 13) സലീം മാലിക് 14) മുഹമ്മദ് സലിം ഖാന്‍, 15) അത്തര്‍ ഖാന്‍.
ഇവര്‍ക്കെല്ലാം എതിരെ ചുമത്തിയിരിക്കുന്നത് യുഎപിഎ, ഐപിസി, ആര്‍മ്‌സ് ആക്ട് അടക്കമുള്ള വകുപ്പുകളാണ്. വാട്!സാപ്പ് ചാറ്റുകളും കോള്‍ റെക്കോഡുകളുടെയും അടിസ്ഥാനത്തിലാണ് പ്രധാനമായും തെളിവുകള്‍ ശേഖരിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഓരോ പ്രതിഷേധപ്രദേശത്തിനും ഓരോന്ന് എന്ന രീതിയില്‍ 25 വാട്‌സാപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു.
ശാസ്ത്രീയ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തിരിക്കുന്നതെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന ഒമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അടക്കം ആറ് പേരെക്കൂടി അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവര്‍ക്കായി പ്രത്യേക കുറ്റപത്രം തയ്യാറാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിന് ശേഷം ചോദ്യം ചെയ്യലുള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂ!ര്‍ത്തിയാകാനുണ്ട്. അതിന് ശേഷം ഇവരെക്കൂടി ചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുമെന്ന് പൊലീസ്.
കട്കട്ദൂമ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 2692 പേജുകള്‍ പ്രതികള്‍ നടത്തി എന്ന് പറയപ്പെടുന്ന വിശാലമായ ഗൂഢാലോചനയെക്കുറിച്ച് പറയുന്നതാണ്. ബാക്കിയുള്ളവ അനക്!ഷറുകളാണ്.
ഫെബ്രുവരിയിലാണ് രാജ്യത്തെ നടുക്കിയ വര്‍ഗീയകലാപം ദില്ലിയിലെ തെരുവുകളില്‍ അരങ്ങേറിയത്. മൂന്ന് പതിറ്റാണ്ടിനിടെ, ദില്ലി കണ്ട ഏറ്റവും അക്രമം നിറഞ്ഞ നാളുകളായിരുന്നു അത്. നിരവധി വീടുകള്‍ തീ വച്ച് നശിപ്പിക്കപ്പെട്ടു. ഔദ്യോഗിക കണക്കില്‍ 53 പേര്‍ കൊല്ലപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പൊലീസ് കുറ്റപത്രത്തില്‍ പങ്കുവയ്ക്കുന്നു. 16,500 പിസിആര്‍ കോളുകളാണ് ആ സമയത്ത് ദില്ലി പൊലീസിന് ലഭിച്ചത്. 751 കേസുകള്‍ ഇതുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്യപ്പെട്ടു. ഇതില്‍ 59 കേസുകള്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുന്നത്. കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള കേസ്, പ്രത്യേക സെല്‍ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ആ അന്വേഷണ സെല്‍ ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് നല്‍കാനുള്ള അവസാനദിവസം സെപ്റ്റംബര്‍ 17 വ്യാഴാഴ്ചയായിരുന്നു. 195 ദിവസം നീണ്ട അന്വേഷണത്തില്‍ 747 സാക്ഷികളെ ചോദ്യം ചെയ്‌തെന്ന് പൊലീസ് അവകാശപ്പെടുന്നു. 12 പിസ്റ്റളുകളും, 121 ഒഴിഞ്ഞ കാറ്റ്!റിഡ്ജുകളും, 92 ലൈവ് കാറ്റ്‌റിഡ്ജുകളും, കെമിക്കലുകള്‍ നിറച്ച 61 ഗ്ലാസ് ബോട്ടിലുകളും, മൂര്‍ച്ചയേറിയ ആയുധങ്ങളും പല ഇടങ്ങളില്‍ നിന്നായി കേസുമായി ബന്ധപ്പെട്ട് കണ്ടെടുത്തെന്ന് പൊലീസ് കുറ്റപത്രത്തില്‍ അവകാശപ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി 75 ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തെന്നും കുറ്റപത്രത്തിലുണ്ട്.

Related Articles

Back to top button