തിരുവനന്തപുരം: ഡല്‍ഹി കലാപക്കേസില്‍ ജാമിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ്. സര്‍ലകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികളായ അല്‍ അമീന്, തസ്നീം എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് നോട്ടീസ് കിട്ടിയത്.
ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. ജാമിയ സമരസമിതിയുടെ മീഡീയാ കോര്‍ഡിനേറ്ററായിരുന്നു തിരുവനന്തപുരം സ്വദേശിയായ അല്‍ അമീന്. ജാമിയ സര്‍വകലാശാലയില്‍ നടന്ന സമരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. നേരത്തെ ജാമിയിലെ സഫൂറാ സര്‍ഗര്‍ ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സഫൂറക്ക് കോടതി ജാമ്യം നല്കി