തിരുവനന്തപുരം: മന്ത്, കുഷ്ഠം, ഡെങ്കു, എഎഫ്, ചികുന്‍ഗുനിയ, റാബീസ് പാമ്പുകടി, കരിമ്പനി തുടങ്ങിയവ 2025-26 ഓടെ കേരളത്തില്‍ ഈ രോഗങ്ങള്‍ നിര്‍മാജ്ജനം ചെയ്യാന്‍ കര്‍മ്മ പദ്ധതികളുമായി ആരോഗ്യവകുപ്പ് ..
അവഗണിക്കപ്പെടുന്ന ഉഷ്ണകാല രോഗങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി നടന്ന ആഗോള ദിന ശില്‍പ്പശാലയാണ് കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കിയത്. . കുഷ്ടവും കരിമ്പനിയും മന്തും 2025-26 ഓടെ തന്നെ കേരളത്തില്‍ നിര്‍മാര്‍ജനം ചെയ്യാനാവും എന്ന് ഈ രോഗങ്ങള്‍ക്കെതിരായ പദ്ധതിയുടെ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ ഡെങ്കു പോലുള്ളവ പൊതുജനാരോഗ്യത്തില്‍ വെല്ലുവിളികള്‍ സൃഷ്ടിക്കുമ്പോള്‍ കരിമ്പനി, മന്ത്, കുഷ്ടം എന്നിവ നിര്‍മാര്‍ജനത്തിന്റെ പ്രക്രിയയിലാണ്. എങ്കില്‍ തന്നെയും ഈ രോഗങ്ങള്‍ക്കെതിരെ ശക്തമായ നീക്കങ്ങളാണ് സംസ്ഥാനത്തു കൈക്കൊണ്ടു വരുന്നത്. കോവിഡിനെ തുട?ന്ന് മറ്റു മേഖലകളിലെ ശ്രദ്ധ മാറുന്ന ഒരു അവസ്ഥ ഉണ്ടായി.പക്ഷേ, കേരളം ഇക്കാര്യത്തില്‍ അതി വേഗത്തിലുള്ള തിരിച്ചു വരവു വരുത്തുകയും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്തിട്ടുണ്ട്. ഡെങ്കു മരണങ്ങളുടെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ വളരെ കുറഞ്ഞ നില കൈവരിച്ചിട്ടുണ്ടെന്നും പ്രോഗ്രാം ഓഫിസര്‍ പറഞ്ഞു.
സംസ്ഥാന തലത്തില്‍ നിരവധി പരിപാടികളാണ് ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചത്. ഓരോ വര്‍ഷവും ലക്ഷക്കണക്കിനു പേരെ ബാധിക്കുന്ന തടയാനാവുന്ന ഒരു കൂട്ടം രോഗങ്ങള്‍ക്കെതിരായ പോരാട്ടമാണ് ഈ ദിനത്തോടനുബന്ധിച്ചു പ്രധാനമായും ച?ച്ച ചെയ്തത്.
ഇതിനുവേണ്ടി 2012 30 കാലത്തേക്കായുള്ള കര്‍മ പരിപാടികള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.