ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ആയിരക്കണക്കിന് ടണ്‍ വരുന്ന സ്വര്‍ണ ശേഖരം പണയപ്പെടുത്തി ചെലവുകള്‍ക്കായി ഗോള്‍ഡ് ലോണ്‍ എടുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തയ്യാറെടുക്കുന്നു. ശബരിമലയും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1247ഓളം ക്ഷേത്രങ്ങളും ആര്‍ബിഐയുടെ ഗോള്‍ഡ് ലോണ്‍ പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് സൂചന. ഹ്രസ്വകാലത്തേയ്ക്ക് ഗോള്‍ഡ് ലോണിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ആകുമോ എന്നാണ് പരിശോധിയ്ക്കുന്നത്. കൊറോണക്കലം ഭക്തരെ അമ്പലങ്ങളില്‍ നിന്ന് അകറ്റിയത് മൂലം മിക്ക ക്ഷേത്രങ്ങള്‍ക്കും കാണിയ്ക്ക ഇനത്തിലും മറ്റും ലഭിയ്ക്കുന്ന വരുമാനം നിലച്ചു. അഞ്ചു മാസമായി ഈ സ്ഥിതി തുടരുകയാണ്. പ്രതിസന്ധിഘട്ടത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിയ്ക്കാനും ചെലവുകള്‍ നടത്താനും ആണ് നടപടി.
തിരുവിതാംകൂര്‍ ദേവസ്വം ഉള്‍പ്പെടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. ആര്‍ബിഐയുടെ ഗോള്‍ഡ് മോണിറ്റൈസേഷന് പദ്ധതിയ്ക്ക് കീഴില്‍ 2.5 ശതമാനം പലിശ നിരക്കില്‍ ഗോള്‍ഡ് ലോണുകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ സാധ്യകള്‍ ആണ് പരിശോധിയ്ക്കുന്നത്. 1,000 കിലോഗ്രാം സ്വര്‍ണം എങ്കിലും നിക്ഷേപിയ്ക്കാന്‍ ആണ് പദ്ധതി ആഗസ്റ്റ് 22ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചര്ച്ചനടത്തിയിരുന്നുഇന്ത്യന് ക്ഷേത്രങ്ങളില്‍ 2,000ത്തില്‍ അധികം ടണ്‍ സ്വര്‍ണം എങ്കിലും ഉണ്ടാകും എന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കാക്കുന്നത്. 8400 കോടി ഡോളര്‍ ങ്കിലും വില മതിയ്ക്കുന്ന അമൂല്യ സ്വര്‍ണ ശേഖരമാണ് ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ ഉള്ളത്. ക്ഷേത്രങ്ങളിലെ വളരെയധികം വരുന്ന സ്വത്തുക്കളില്‍ ഭൂരിഭാഗവും സ്വര്‍ണ രൂപത്തിലാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജാക്കന്മാര് ഉള്‍പ്പെടെ ദൈവങ്ങള്‍ക്ക് എന്ന് കരുതി കാഴ്ചയായി സമര്‍പ്പിച്ചതാണ് ഈ സ്വര്‍ണത്തില്‍ അധികവും.