KERALALATEST

‘പരാതി കിട്ടിയാലുടന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കേണ്ട’: ഡിജിപി

തിരുവനന്തപുരം: പരാതി കിട്ടിയാലുടന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ സര്‍ക്കുലര്‍. ആരോപണങ്ങളില്‍ കേസെടു!ക്കുന്നതിനു മുന്‍പു പ്രാഥമിക അന്വേഷണം നടത്തണമെന്നും അവരുടെ ഭാഗം കേള്‍ക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ട്. ഇത് കേന്ദ്ര–സംസ്ഥാന–പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം ബാധകമാണ്. അതേസമയം, ഡിജിപിയുടെ സര്‍ക്കുലര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും കേസുകള്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് സര്‍ക്കുലറെന്നാണു ഡിജിപിയുടെ വ്യക്തമാക്കുന്നത്.
ചില സാഹചര്യങ്ങളില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നിയമവിരുദ്ധമല്ലാത്ത, വ്യക്തി താല്‍പര്യമില്ലാത്ത തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടാകാമെന്നും ഈ തീരുമാനങ്ങള്‍ മറ്റുള്ളവരെ ബാധിച്ചിട്ടുണ്ടാകാമെന്നും സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍, അതിന്റെ പേരില്‍ കേസെടുത്താല്‍ സര്‍വീസിനെ ബാധിക്കുമെന്നും ഭരണകാര്യങ്ങളില്‍ തടസ്സമുണ്ടാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
അതേസമയം ഡി.ജി.പിയുടെ സര്‍ക്കുലര്‍ ക്രിമിനല്‍ നടപടി ചട്ടങ്ങളുടെ ലംഘനമാണു വി.ഡി. സതീശന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്നതായി പൊലീസ് ഉദ്യോഗസ്ഥനു വിവരം ലഭിച്ചാല്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 154–ാം വകുപ്പു പ്രകാരം എഫ്‌ഐആര്‍ എടുക്കാന്‍ ബാധ്യസ്ഥനാണ്.

Related Articles

Back to top button