തിരുവനന്തപുരം: വില്പനക്കരാര്‍ ലംഘിച്ചതിന് സംസ്ഥാന പോലീസ് മേധാവി ദര്‍വേഷ് സാഹിബിന്റേയും ഭാര്യയുടേയും പേരിലുള്ള 10.8 സെന്റ് ഭൂമി ജപ്തിചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം സബ് കോടതിയാണ് ഉത്തരവിട്ടത്.
ഡി.ജി.പിയുടേയും ഭാര്യയുടേയും പക്കലുള്ള 10.8 സെന്റ് ഭൂമി വഴുതക്കാട് സ്വദേശിക്ക് വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. 74 ലക്ഷം രൂപയുടെ ഭൂമിയാണ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതില്‍ 30 ലക്ഷം ഡി.ജി.പി. മുന്‍കൂറായി വാങ്ങി. എന്നാല്‍, ഈ വസ്തു ബാങ്കില്‍ പണയത്തിലാണെന്ന കാര്യം പരിശോധനയില്‍ വ്യക്തമായി. 26 ലക്ഷത്തിന്റെ ബാധ്യത വസ്തുവിനുമേല്‍ ബാങ്കില്‍ ഈട് ഉണ്ടെന്ന് വസ്തു വാങ്ങാന്‍ തയ്യാറായ വ്യക്തി മനസിലാക്കുകയും തുടര്‍ന്ന് കോടതിയെ സമീപിക്കുകയുമായിരുന്നുവെന്നാണ് വിവരം.
എന്നാല്‍, ഭൂമിയിടപാടില്‍ ഒരു പിന്മാറലും നടന്നിട്ടില്ലെന്ന വിശദീകരണവുമായി ഡി.ജി.പി. രംഗത്തെത്തി. സുതാര്യമായ ഇടപാടാണ് നടന്നിട്ടുള്ളത്. കൃത്യമായ കരാറോടെയാണ് ഭൂമി ഇടപാട് നടന്നിരിക്കുന്നത്. കരാറുകാരന്‍ മുന്‍കൂറായി പണം തന്നശേഷം ഭൂമിയില്‍ മതില്‍ കെട്ടി. എന്നാല്‍, കരാര്‍ ഉണ്ടായി മൂന്ന് മാസം പിന്നിട്ടിട്ടും ബാക്കി പണം തരാന്‍ തയ്യാറായില്ല. ബാക്കി പണം ചോദിച്ചപ്പോള്‍ മുന്‍കൂറായി തന്ന പണം തിരികെ ചോദിക്കുന്ന നടപടിയാണ് ഉണ്ടായത്. മുന്‍കൂറായി നല്‍കിയ പണം തിരികെ വേണമെങ്കില്‍ ഭൂമി വിറ്റശേഷം തരാം എന്നാണ് പറഞ്ഞത്. എന്നാല്‍, പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് ഡി.ജി.പി. വിശദീകരണം നല്‍കി.
1,075 1 minute read