ENTERTAINMENTMALAYALAM

ഒരു പതിറ്റാണ്ടിനു ശേഷം ധന്യ മേരി വര്‍ഗീസ് വരുന്നു, ടൊവിനോയ്‌ക്കൊപ്പം

സഹനടിയായും നായികയായും മലയാള സിനിമയില്‍ മിന്നിനിന്ന താരമാണ് ധന്യ മേരി വര്‍ഗീസ്. തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഇപ്പോഴിതാ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ് താരം. ധന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘കാണെക്കാണെ’യിലാണ് ധന്യ അഭിനയിക്കുന്നത്. 2006ല്‍ തിരുടി എന്ന ചിത്രത്തിലൂടെയാണ് താരം ധന്യ ബിഗ് സ്‌ക്രീനില്‍ എത്തിയത്. ഇടവേളയ്ക്ക് ശേഷം വീണ്ടും സ്‌ക്രീനില്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് ധന്യ ഇപ്പോള്‍.
‘ഏകദേശം 10 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബി?ഗ് സ്‌ക്രീനിന് മുന്നില്‍ വരാന്‍ പേകുന്നതിന്റെ ആവേശത്തിലാണ്. വെള്ളിത്തിരയില്‍ ഞാന്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്റെ മകളുടെ വേഷത്തില്‍ ആയിരുന്നു. ഇന്നത്തെ യൂത്ത് ഐക്കണ്‍സ് ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരോടൊപ്പം ഒരു ചെറിയ വേഷം ചെയ്യാന്‍ പോകുകയാണ് ഇപ്പോള്‍. ഉയരെക്ക് ശേഷം മനു അശോകന്‍ ആണ് കാണെക്കാണെ ഒരുക്കുന്നത്. മാത്രമല്ല എന്റെ മുന്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഛായാഗ്രാഹകന്‍ ആല്‍ബി ഉള്‍പ്പെടെ പരിചിതരായ നിരവധിപേര്‍ക്കൊപ്പം വീണ്ടും വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്. പിന്തുണച്ച കാണെക്കാണെ മുഴുവന്‍ ടീമിനും നന്ദി’, ധന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ലൊക്കേഷനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും ധന്യ പങ്കുവച്ചിട്ടുണ്ട്.
ഉയരെക്ക് ശേഷം മനു അശോകന്‍ ഒരുക്കുന്ന ചിത്രമാണ് കാണെക്കാണെ. സൂരജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ടൊവിനോ തോമസ് അടുത്തിടെയാണ് ലൊക്കേഷനുകളിലേക്ക് തിരിച്ചെത്തിയത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker