HEALTHLATESTNATIONAL

കുട്ടികളുടെ ഡയപ്പറില്‍ വിഷാംശമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ലഭിക്കുന്ന ബേബി നാപ്പ്കിനുകളില്‍ വിഷാംശമുള്ളതായി കണ്ടെത്തി. ഇത് കുട്ടികളില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന ടോക്‌സിക്‌സ് ലിങ്ക് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകള്‍. പഠനത്തിന്റെ ഫലമായി,ഇത്തരം ഡയപ്പറുകള്‍ ഉപയോഗിക്കുന്നത് പ്രമേഹം, രക്തസമര്‍ദ്ദം, അമിതവണ്ണം, പ്രത്യുല്‍പാദന വൈകല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും കണ്ടെത്തി.
രാജ്യമെമ്പാടും നടത്തിയ പഠനത്തില്‍,എന്‍ഡോക്രൈന്‍ ഡിസറപ്റ്റിംഗ് കെമിക്കല്‍സ് എന്ന രാസ വസ്തുവാണ് കുട്ടികളുടെ നാപ്പ്കിനുകളില്‍ വലിയ തോതില്‍ അടങ്ങിയിരിക്കുന്നതെന്നും കണ്ടെത്തലുകള്‍ എത്രയും വേഗം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പഠനത്തിന്റെ കോര്‍ഡിനേറ്ററായ അല്‍ക ദുബെ പറഞ്ഞു. ഭൂരിഭാഗം ഡയപ്പറുകളിലും അത് നിര്‍മ്മിക്കുന്ന വസ്തുക്കളുടെ പേര് ചേര്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ട കാര്യമാണെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. ഇതിനു മുമ്പും സമാനമായ പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിന് അധികാരികള്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സീനിയര്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പീയൂഷ് മൊഹപത്ര പറഞ്ഞു .

Related Articles

Back to top button