BUSINESSMARKET

പ്രിന്റ് മീഡിയ പരസ്യങ്ങള്‍ കുറയുന്നു; പരസ്യത്തിലും ഇനി ഡിജിറ്റല്‍ യുഗം

ന്യൂഡല്‍ഹി: കൊവിഡ് ഏറ്റവും അധികം ബാധിച്ച മേഖലകളില്‍ പെടും പരസ്യ രംഗവും. കൊവിഡ് മൂലം മിക്ക കമ്പനികളും പുതിയ പരസ്യങ്ങള്‍ വേണ്ടെന്നു വെച്ചതും പരസ്യങ്ങള്‍ക്കായുള്ള വിഹിതം വെട്ടിക്കുറച്ചതും പരസ്യ വരുമാനം കുത്തനെ ഇടിയുന്നതിന് കാരണമായി. പരസ്യ മേഖലയിലെ പണം ചെലവഴിയ്ക്കലില്‍ 65 ശതമാനം ആണ് ഇടിവ്.
രണ്ടാം പാദത്തിന്റെ തുടക്കത്തിലാണ് ഇത്രയും ഇടിവ്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ മേഖല കരുത്താര്‍ജിച്ചേയ്ക്കും എന്നാണ് കരുതുന്നത്. 2019 ആദ്യ പകുതിയില്‍ 67,603 കോടി രൂപയായിരുന്നു പരസ്യമേഖലയില്‍ നിന്നുള്ള വരുമാനം. 2020 ആദ്യ പകുതിയില്‍ ഇത് 21,298 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. 39 ശതമാനം ആണ് വരുമാനത്തിലെ ഇടിവ്. മാഡിസണ്‍ മീഡിയ ഫോര്‍കാസ്റ്റ് റിപ്പോര്‍ട്ട് ആണ് കണക്കുകള്‍ പുറത്ത് വിട്ടത്.
പ്രിന്റ് ,റെഡിയോ മേഖലയിലെ പരസ്യങ്ങള്‍ക്കായുള്ള ചെലവഴിയ്ക്കല്‍ കുത്തനെ ഇടിഞ്ഞു. സിനിമയും ഔട്ട്‌ഡോര്‍ റിലീസുകളും ഇല്ലാത്തതും തിരിച്ചടിയായി. 2020ന്റെ ആദ്യ പകുതിയല്‍ ടെലിവിഷനുകളില്‍ ആയിരുന്നു പരസ്യങ്ങളില്‍ അധികവും. പിന്നെയുള്ളത് ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ആണ്.
ആദ്യ പാദത്തില്‍ ടെലിവിഷന്‍ പരസ്യങ്ങളില്‍ വര്‍ധനയുണ്ടായി എന്നത് ശ്രദ്ധേയമാണ്.
പരസ്യവരുമാനത്തില്‍ ഇപ്പോള്‍ ഏറ്റവും മുന്നില്‍ നിക്കുന്നത് ടെലിവിഷന്‍ ആണ്. ഡിജിറ്റല്‍ മാധ്യമങ്ങള്‍ രണ്ടാം സ്ഥാനത്തും പ്രിന്‍് മീഡിയ മൂന്നാം സ്ഥാനത്തുമാണ്. 38 ശതമാനമാണ് ടെലിവിഷന്‍ പരസ്യങ്ങളുടെ 2020 ആദ്യപകുതിയിലെ വിഹിതം. ഡിജിറ്റല്‍ മീഡിയയുടേത് 30 ശതമാനത്തോളവും.

Related Articles

Back to top button