ന്യുഡല്‍ഹി :തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ പോലെ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ തീരുമാനം.ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ വോട്ടര്‍മാര്‍ക്ക് അവരുടെ വോട്ടര്‍ ഐഡി കാര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാനും ഡിജിറ്റല്‍ പതിപ്പ് ഉപയോഗിച്ച് വോട്ട് ചെയ്യാനും കഴിയും. പുതുതായി എന്റോള്‍ ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് ഈ സൗകര്യം ഔട്ടോമാറ്റിക് ആയിതന്നെ ലഭിക്കുമെന്നും നിലവിലുള്ള വോട്ടര്‍മാര്‍ക്ക് ഇത് ലഭിക്കാന്‍ വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് വഴി ഏതാനും ചില നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതായി വരുമെന്നും ഇ ഐ സി യുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.