മുംബൈ: ഉപയോക്താക്കള്‍ക്ക് ഉടനടി ഡിജിറ്റലായി വായ്പ നല്കുന്ന നവി ലെന്‍ഡിംഗ് ആപ്പിന് കൊച്ചിക്കു പുറമെ കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും മികച്ച പ്രതികരണം. 36 മാസം വരെ കാലാവധിയില്‍ 5 ലക്ഷം രൂപ വരെ നേരിട്ട് ഒരു ഓഫീസിലും ചെല്ലാതെ ഡിജിറ്റലായി വായ്പയെടുക്കാനാണ് ആപ്പ് സൗകര്യമൊരുക്കുന്നത്.ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വായ്പ ലഭിക്കാനുള്ള യോഗ്യത മനസ്സിലാക്കിയ ശേഷം പാന്‍, ആധാര്‍ നമ്പറുകള്‍ നല്കിയാല് മിനിറ്റുകള്‍ക്കുള്ളില്‍ തുക തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുമെന്ന് നവി ഗ്രൂപ്പിലെ എന്‍ബിഎഫ്സിയായ നവി ഫിന്‍സെര്‍വ് സിഇഒ സമിത് ഷെട്ടി പറഞ്ഞു.
തീര്‍ത്തും പേപ്പര്‍രഹിതമായി വായ്പ ലഭ്യമാക്കുന്ന ഈ ആപ്പില്‍ പേ സ്ലിപ്പുകള്‍, ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയ ഒരു രേഖയും അപ് ലോഡ് ചെയ്യേണ്ട ആവശ്യവുമില്ലെന്ന് ഷെട്ടി പറഞ്ഞു.ലോക്ഡൗണും സാമൂഹ്യവ്യാപനഭീതിയും മൂലം ബാങ്കിംഗ് സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആളുകള്‍ മടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നവി ലെന്‍ഡിംഗ് ആപ്പ് ജനപ്രീതിയാര്‍ജിക്കുന്നത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന് ലേണിംഗ് (എംഎല്) എന്നിവ ഉപയോഗപ്പെടുത്തി ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞാണ് ആപ്പിന്റെ പ്രവര്‍ത്തനം. ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനിയുടെ ആപ്പിന്റെ വായ്പാസേവനം കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ ലഭ്യമാണ്.