കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് അടക്കം നല്കിയ ഹര്‍ജികളില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. ജഡ്ജിയെ മാറ്റാന്‍ വിധിച്ചാല്‍ അത് ഇത്തരം കേസുകളില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവാകുകയും ചെയ്യും. നവംബര്‍ 16നാണ് കേസില്‍ വാദം പൂര്‍ത്തിയാക്കി, കോടതി വിധി പറയാന്‍ മാറ്റിയത്. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഇന്ന് തീരുമാനം ഉണ്ടാകും.
വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് സര്‍ക്കാരും നടിയും രംഗത്തെത്തിയത്. ഉപദ്രവത്തിനിരയായ നടിയെ പ്രതിഭാഗം വ്യക്തിഹത്യ നടത്തിയിട്ടും കോടതി ഇടപെട്ടില്ലെന്ന് സര്‍ക്കാര്‍ ആരോപിച്ചു. മാനസികമായ തേജോവധത്തെത്തുടര്‍ന്ന് വിസ്താരത്തിനിടെ പലവട്ടം കോടതിമുറിയില്‍ താന്‍ പരസ്യമായി പൊട്ടിക്കരഞ്ഞെന്ന് നടിയും അറിയിച്ചു.
നടിയെ ആക്രമിച്ച കേസിന്റെ വിസ്താരം മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്. 80 സാക്ഷികളെ വിസ്തരിച്ചെങ്കിലും വിചാരണ ഈ രീതിയില്‍ മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് സര്ക്കാ!ര്‍ അറിയിച്ചു. പക്ഷപാതമരമായാണ് വനിതാ ജഡ്ജി കോടതിമുറിയില്‍ പെരുമാറുന്നത്. എട്ടാം പ്രതി ദിലീപിനുവേണ്ടി മാത്രം 19 അഭിഭാഷകരാണ് ഒരേസമയം എത്തിയത്. വിസ്താരം തടസ്സപ്പെടുത്താന്‍ പ്രതിഭാഗം പല രീതിയില്‍ ശ്രമിച്ചിട്ടും കോടതിയിടപെട്ടില്ല. കോടതി തന്നെ പലവട്ടം മാനസികമായി തേജോവധം ചെയ്തെന്ന് നടിയും അറിയിച്ചു. കോടതിമുറിയില്‍ പൊട്ടിക്കരയേണ്ടിവന്നു. അനാവശ്യ ചോദ്യങ്ങളാണ് ജ!!ഡ്ജി പലപ്പോഴും ചോദിച്ചത്. വാദങ്ങള്‍ കേട്ട ശേഷം, തെറ്റായ ഉത്തരവുകളും നിര്‍ദേശങ്ങളും വിചാരണക്കോടതി നല്കിയെങ്കില് എന്തുകൊണ്ട് നേരത്തേ തന്നെ ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് സിംഗിള്‍ ബെഞ്ച് ആരാഞ്ഞിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ കൊല്ലം സ്വദേശി പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി കൂടിയായ പ്രദീപ് കുമാറിനെ ഇന്നലെ 5 മണിക്കൂറോളം ബേക്കല്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ വിശദാംശങ്ങളടക്കം അന്യേഷണ ഉദ്യോഗസ്ഥന് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാകും ജാമ്യാപേക്ഷയില്‍ കോടതിയുടെ തുടര്‍ നടപടി. ദിലീപിന് അനുകൂലമായി മൊഴി നല്കാന് വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നായിരുന്നു പ്രദീപ്കുമാറിന്റെ മൊഴി.