കൊച്ചി : ക്വട്ടേഷന്‍ പ്രകാരം അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നടന് ദിലീപിനെതിരായ കുറ്റാരോപണങ്ങളില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്താന്‍ കോടതി അനുവാദം നല്കി. ഹൈക്കോടതിയുടെ പരിഗണനയ്ക്കു വന്ന കുറ്റപത്രത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുന്നതിനെ പ്രതിഭാഗം എതിര്‍ത്തിരുന്നു.
ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള പ്രോസിക്യൂഷന്റെ അപേക്ഷ വിചാരണക്കോടതി 19 ലേക്കു മാറ്റി. ബന്ധപ്പെട്ട മറ്റു ഹര്‍ജികളും അന്നു പരിഗണിക്കും. ഈ മാസം 21 നു കേസിന്റെ രഹസ്യ വിചാരണ വീണ്ടും തുടങ്ങും. കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ അന്നു വിസ്തരിക്കും. വിചാരണക്കോടതിയോടുള്ള അതൃപ്തി പ്രകടിപ്പിച്ചു സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചതിനെ തുടര്‍ന്നു വിചാരണ മുടങ്ങിയിരുന്നു. പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതോടെയാണു വിചാരണ പുനരാരംഭിക്കുന്നത്.