മലയാള സിനിമയുടെ ജനപ്രിയ നായകനായി എക്കാലവും നിലകൊള്ളുന്ന താരമാണ് ദിലീപ്. നടി മഞ്ജു വാര്യരുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് ഇരുവരും വിവാഹമോചനം നടത്തി. എന്നാല്‍ 2016ല്‍ ദിലീപ് മലയാളികളുടെ പ്രിയ നടി കാവ്യ മാധവനെ വിവാഹം ചെയ്തു. ഈ വിവാഹം ഒരുപാട് വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. 32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്യുന്നതാണ് ഒരുപറ്റം വിമര്‍ശകരെ ചൊടിപ്പിച്ചത്. ഈ വിവാഹത്തെ ചൊല്ലി പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു.
പഴയ ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ ജീവിതത്തില്‍ നടന്ന പ്രധാന സംഭവങ്ങളെ കുറിച്ച് ദിലീപിന്റെ അഭിമുഖത്തിലെ വാക്കുകള്‍; കാവ്യ കാരണമാണ് താന്‍ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാര്‍ത്ത തെറ്റാണ്. മഞ്ജുവും താനും ഭാര്യാ ഭര്ത്താക്കന്മാര് എന്നതിനേക്കാള്‍ എന്തും തുറന്നു സംസാരിക്കാന്‍ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നു. കൂടാതെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിര്‍ബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്. കാവ്യാ മാധവന് കാരണമാണ് ജീവിതം പോയെങ്കില്‍ അതിലേക്ക് കൂടുതല്‍ അടുക്കുന്നത് തീക്കളിയാണ്.
താന്‍ പിന്നെയതിലേക്ക് പോകില്ലായിരുന്നു. വിവാഹമോചനം നേടിയ ശേഷം താന്‍ ഒട്ടേറെ സമ്മര്‍ദ്ദം അനുഭവിച്ചു. പ്രായപൂര്‍ത്തിയായ മകള്‍ വളര്‍ന്നു വരുന്നതില്‍ ഉത്കണ്ഠ വര്‍ധിച്ചു. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. അച്ഛന് എപ്പോഴാ വീട്ടില്‍ വരുന്നതെന്ന ചോദ്യം മകള്‍ മീനാക്ഷിയില്‍ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു. ആ ചോദ്യം കേള്‍ക്കുമ്പോള്‍ ലൊക്കേഷനില്‍ നില്‍ക്കാനാവില്ല. സഹോദരി രണ്ടു വര്‍ഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി എന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കി. കാവ്യയുടെ വിവാഹ ജീവിതം തകരാന്‍ കാരണം താനെന്നു പലരും പറഞ്ഞ് പരത്തി. മൂന്നര വര്‍ഷം അമ്മയും മകളും മാത്രമുള്ള ജീവിതമായിരുന്നു തനിക്ക്. ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മകളോട് പറഞ്ഞു.
അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു. കാവ്യയുടെ അമ്മക്ക് വിവാഹത്തില്‍ താല്പര്യമില്ലായിരുന്നു. അവള്‍ക്ക് മറ്റാലോചനകള്‍ നടക്കുന്നു എന്നായിരുന്നു മറുപടി. ദിലീപിന്റെ ജീവിതം പോകാന്‍ കാരണം എന്ന പേരില്‍ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേര്‍ത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്. ഒടുവില്‍ എല്ലാരും മുന്‍കയ്യെടുത്ത് കല്യാണം നടത്തി. കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാന്‍ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നു. ദിലീപ് പറഞ്ഞു.