LATESTBOLLYWOODENTERTAINMENT

സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ ഒരു കോടി നല്‍കി ഗായകന്‍ ദില്‍ജിത്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് തണുപ്പകറ്റാനുള്ള കമ്പിളി പുതപ്പുകള്‍ വാങ്ങാന്‍ ഒരു കോടി രൂപ സംഭാവന ചെയ്ത് നടനും ഗായകനുമായ ദില്‍ജിത് ദോസാന്‍ഝ്. സിങ്കു അതിര്‍ത്തിയില്‍ ശനിയാഴ്ച നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിലും ദില്‍ജിത് പങ്കെടുത്തിരുന്നു. പഞ്ചാബി ഗായകന്‍! സിന്‍ഘയാണ് ഇത് സംബന്ധിച്ച വാര്‍ത്ത ഇന്‍സ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്.
കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയ സിനിമാ പ്രവര്‍ത്തകനാണ് ദില്‍ജിത്ത്. കര്‍ഷക സമരത്തെ പരിഹസിച്ച നടി കങ്കണ റണാവത്തിനെതിരെയും ദില്‍ജിത്ത് രംഗത്തെത്തിയിരുന്നു.
കര്‍ഷക സമരത്തിനെത്തിയ മൊഹിന്ദര്‍ കൗര്‍ എന്ന വയോധികയെ, ഷാഹീന്‍ ബാഗ് ദാദി എന്ന ബില്‍കിസ് ബാനുവായി കങ്കണ ചിത്രീകരിച്ചതാണ് ദില്‍ജിത്തിനെ ചൊടിപ്പിച്ചത്. 100 രൂപ കൊടുത്താന്‍ സമരത്തിന് ഇറങ്ങുന്നവരാണ് ഇവരെന്നായിരുന്നു പരാമര്‍ശം. കങ്കണയ്ക്ക് സാമാന്യബുദ്ധിയില്ലെന്നും മുതിര്‍ന്നവരെ ഏങ്ങിനെ ബഹുമാനിക്കണമെന്ന് പഠിപ്പിക്കാമെന്നും ദില്‍ജിത്ത് കുറിച്ചു.
‘നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു, നിങ്ങള്‍ ഒരു പുതിയ ചരിത്രം സൃഷ്ടിച്ചു. ഈ ചരിത്രം ഭാവിതലമുറയ്ക്ക് ഓര്‍ത്തുവയ്ക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആരും വഴിതിരിച്ചുവിടരുത്. ‘ സിങ്കു അതിര്‍ത്തിയിലെ കര്‍ഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ദില്‍ജിത്ത് പറഞ്ഞു:
‘കര്‍ഷകരുടെ അംഗീകരിക്കുക എന്ന ഒരു അഭ്യര്‍ത്ഥന മാത്രമെ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വയ്ക്കാനുള്ളൂ. ഇവര്‍ സമാധാനപരമായാണ് സമരം ചെയ്യുന്നത്. രാജ്യം ഒന്നടങ്കം ഈ കര്‍ഷകര്‍ക്കൊപ്പമാണ്. ട്വിറ്ററില്‍ കാര്യങ്ങള്‍ വളച്ചൊടിച്ചെങ്കിലും കര്‍ഷകര്‍ സമാധാനപരമായി പ്രതിഷേധിക്കുന്നു എന്നതാണ് സത്യം, ഇവിടെ അക്രമത്തെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ‘ ദില്‍ജിത്ത് പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker