BREAKINGINTERNATIONAL

വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം, വിവാഹമോചനം നേടി ദമ്പതിമാര്‍

വിവാഹിതരായി മൂന്ന് മിനിറ്റ് മാത്രം കഴിയവേ വിവാഹമോചിതരായി ദമ്പതിമാര്‍. വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ വരന്‍ അപമാനിച്ചതാണ് വിവാഹമോചനത്തിന് കാരണമെന്നാണ് ഇന്‍ഡിപെന്‍ഡന്റ് ഇന്‍ഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.
വിവാഹച്ചടങ്ങ് പൂര്‍ത്തിയായി കോര്‍ട്ട്ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ വധുവിന്റെ കാലൊന്നിടറി. മെട്രോ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് വധുവിനെ ആ സമയത്ത് വരന്‍ ‘വിഡ്ഡി’ എന്നുവിളിച്ചു. ഇത് കേട്ടയുടനെ യുവതി കുപിതയാകുകയും ജഡ്ജിയോട് വിവാഹം റദ്ദാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജഡ്ജി ഈ ആവശ്യം അംഗീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞ വിവാഹമായി ഇത്.
പക്ഷേ രസകരമായ സംഗതി ഇതല്ല, ഈ സംഭവം നടന്നത് 2019 ലാണ് എന്നതാണ്. കുവൈത്തിലായിരുന്നു സംഭവമെന്നാണ് സൂചന. മറ്റൊരു വിവാഹത്തില്‍ പങ്കെടുത്ത അനുഭവത്തെ കുറിച്ച് പറയവേ ഒരു എക്സ് ഉപയോക്താവ് തന്റെ കുറിപ്പിലൂടെ പഴയ സംഭവത്തെക്കുറിച്ച് പരാമര്‍ശിച്ചതോടെ അന്നത്തെ വിവാഹവും വിവാഹമോചനവും വീണ്ടും വൈറലാകുകയായിരുന്നു. ഇപ്പോള്‍ നടന്ന വിവാഹത്തിലും വധുവിനെ വരന്‍ പരിഹസിച്ചതായും അന്നത്തെ വധു ചെയ്തതുപോലെ ഈ വധുവും ചെയ്യേണ്ടതായിരുന്നുവെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
2004 ല്‍ യുകെയിലും സമാനസംഭവം നടന്നിരുന്നു. വിവാഹം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു വിവാഹമോചനത്തിനുള്ള ഹര്‍ജി ഫയല്‍ ചെയ്തത്. വിവാഹിതരായി ഒരു മണിക്കൂറിനുള്ളില്‍ സ്‌കോട്ട് മക്കീയും വിക്ടോറിയ ആന്‍ഡേഴ്സണും ബന്ധം വേര്‍പിരിഞ്ഞു. ബ്രൈഡ്മെയ്ഡ്സിനോടുള്ള സ്‌കോട്ടിന്റെ കുശലപ്രശ്നങ്ങള്‍ വിക്ടോറിയയെ ദേഷ്യം പിടിപ്പിച്ചതായിരുന്നു കാരണം. സ്‌കോട്ടിന്റെ തലയില്‍ വിക്ടോറിയ ആഷ് ട്രേ എടുത്തടിക്കുകയും ചെയ്തു.

Related Articles

Back to top button