ന്യൂഡല്‍ഹി: ഡി.ജെ. കണ്‍സോള്‍ നന്നാക്കുന്നതിന് പണം നല്‍കാന്‍ വിസ്സമതിച്ച അമ്മയെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ?ഗാസിയാബാദ് സ്വദേശി സം?ഗീത ത്യാ?ഗി(47) ആണ് കൊല്ലപ്പെട്ടത്. ?സംഭവത്തില്‍ സംഗീതയുടെ മകന്‍ സുധീര്‍, സുഹൃത്തുക്കളായ അങ്കിത്, സച്ചിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഗാസിയാബാദില്‍നിന്നു ഒക്ടോബര്‍ നാലിന് ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ച് മൂന്നാഴ്ചകള്‍ക്ക് ശേഷമാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
ഗാസിയാബാദിലെ ട്രോണിക്ക സിറ്റി മേഖലയില്‍ നിന്നാണ് സം?ഗീതയുടെ മൃതദേഹം പോലീസ് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മകന്‍ സുധീര്‍ ഒന്നിലധികം കവര്‍ച്ച കേസുകളിലും മറ്റ് കുറ്റകൃത്യങ്ങളിലും പ്രതിയാണെന്ന് കണ്ടെത്തി. ഇയാള്‍ ലഹരിക്കടിമയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ചടങ്ങുകളില്‍ ഡി.ജെ. ആയി ജോലി ചെയ്യുകയായിരുന്നു സുധീര്‍ എന്നാണ് പോലീസ് പറയുന്നത്. ഒരു തുണി ഫാക്ടറിയിലായിരുന്നു സം?ഗീത ജോലി ചെയ്തിരുന്നത്. അടുത്തിടെ, തന്റെ ഡി.ജെ. കണ്‍സോള്‍ നന്നാക്കുന്നതിനായി സുധീര്‍ അമ്മയോട് 20,000 രൂപ ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാന്‍ സം?ഗീത വിസമ്മതിച്ചതാണ് സുധീറിനെ ചൊടിപ്പിച്ചത്.
ഒക്ടോബര്‍ മൂന്നിന് അമ്മയെ ബൈക്കില്‍ കയറ്റി സുഹൃത്തുക്കളായ അങ്കിതും സച്ചിനും കാത്തിരിക്കുന്ന സ്ഥലത്തേക്ക് സുധീര്‍ പോയി. അവിടെവെച്ച് മൂവരും ചേര്‍ന്ന് സം?ഗീതയുടെ തലയില്‍ ഇഷ്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം ട്രോണിക്ക സിറ്റി പ്രദേശത്ത് ഉപേക്ഷിച്ചതിന് ശേഷം ഇവര്‍ കടന്നുകളഞ്ഞതായും പോലീസ് വ്യക്തമാക്കി.
55 1 minute read